നാട്ടിൽ കുടുങ്ങിയവർക്ക് സനദ് സെൻറർ വഴി വിസ പുതുക്കാം
text_fieldsമസ്കത്ത്: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവിസുകൾ നിലച്ചതോടെ നാട്ടിൽ കുടുങ്ങിയവർ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിസ കാലാവധി കഴിയാറായവരുടെ വിസ പുതുക്കലും മുടങ്ങിയ യാത്രാടിക്കറ്റിെൻറ തുക തിരിച്ചുകിട്ടലുമാണ്. എന്നാൽ യാത്ര വിലക്ക് കാരണം നാട്ടിൽ കുടുങ്ങിയവരുടെ വിസ കാലാവധി ഇൗ കാലയളവിൽ തീരുകയാണെങ്കിൽ സനദ് സെൻററുകൾ വഴി വിസ പുതുക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഇതിന് നാട്ടിലുള്ളവരുടെ സ്പോൺസറോ, കമ്പനി പി.ആർ.ഒയോ സനദ് െസൻററുകളിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മതിയാകും. പാസ്േപാർട്ട്, റസിഡൻറ് കാർഡ് കോപ്പികൾ, രണ്ട് േഫാേട്ടാ എന്നിവയാണ് വിസ പുതുക്കാൻ നൽകേണ്ടത്. അതേസമയം യാത്ര വിലക്ക് കാരണം മുടങ്ങിയ ടിക്കറ്റുകളുടെ പണം തിരിച്ചുകിട്ടുക എളുപ്പമല്ല. അടുത്ത ഏതെങ്കിലും തീയതിയിലേക്ക് യാത്ര മാറ്റി നിശ്ചയിക്കാനാണ് വിമാനക്കമ്പനികൾ നിർദേശിക്കുന്നത്. എന്നാൽ ടിക്കറ്റ് തീയതി മാറ്റാൻ ഒന്നിലധികം അവസരങ്ങൾ വിമാനക്കമ്പനി നൽകുന്നുമില്ല. വിമാന യാത്ര വിലക്ക് എത്ര കാലം വരെ തുടരുമെന്നറിയാത്തതിനാൽ ടിക്കറ്റുകൾ മറ്റൊരു തീയതിയിലേക്ക് മാറ്റാൻ താൽപര്യമില്ലെന്നാണ് പൊതുവെ യാത്രക്കാർ പറയുന്നത്.
വിമാനക്കമ്പനികൾ ഒന്നിലധികം അവസരം നൽകാത്തതും ഇവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ടിക്കറ്റ് തുക തിരിച്ച് ലഭിക്കണമെന്നാണ് യാത്രക്കാരിൽ ബഹുഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. വിമാന ടിക്കറ്റുകൾക്ക് നൽകിയ പണം തിരിച്ചു നൽകാൻ നിരവധി പേരാണ് ആവശ്യമുന്നയിക്കുന്നതെന്ന് ട്രാവൽ ഏജൻസി മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. നിലവിൽ ഇവ തിരിച്ചു കിട്ടാൻ ആഴ്ചകൾ സമയമെടുത്തേക്കും.
അതിനാൽ നിലവിലെ അവസ്ഥയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തിരക്ക് കാണിക്കരുതെന്നും ട്രാവൽ ഏജൻറുമാർ പറയുന്നു. ചെറിയ കാലയളവിനുള്ളിൽ വിമാനക്കമ്പനികൾക്ക് പണം തിരിച്ചു നൽകാൻ കഴിയില്ല. നിരവധി പുറം രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരാൻ വിലക്കുള്ളതിനാൽ ഒമാനിൽ നിന്ന് ഇത്തരം രാജ്യങ്ങളിലേക്ക് യാത്രക്കാർ കുറവാണ്. അതിനാൽ വിമാനക്കമ്പനികൾ സീറ്റുകൾ കുറക്കാൻ നിർബന്ധിതരാവുകയാണ്.
കോവിഡ് പ്രതിസന്ധിയും യാത്രവിലക്കുകളുമെല്ലാം ഒഴിഞ്ഞ് ജനങ്ങൾക്കു സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവസ്ഥയുണ്ടാവുന്നത് വ്യോമയാന മേഖലയിലെ പ്രതിസന്ധി തുടരുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.