സന്ദർശകവിസയിൽ എത്തുന്നവർക്ക് തൊഴിൽവിസയിലേക്ക് മാറാം –പൊലീസ്
text_fieldsമസ്കത്ത്: സന്ദർശകവിസകളിൽ ഒമാനിലെത്തുന്ന പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് വിസയിലേക്ക് മാറാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ചില നിബന്ധനകൾ പാലിച്ചാൽ ഫാമിലി വിസക്കാർക്കും സ്റ്റുഡൻറ് വിസക്കാർക്കും ഈ നിയമം ബാധകമാണെന്നും വ്യക്തമാക്കി. വിദേശികളുടെ താമസനിയമത്തിൽ പറയുന്ന വിവിധ വിസകൾ ഉത്തരവാദപ്പെട്ട അധികാരികൾക്ക് തൊഴിൽ വിസയും താൽക്കാലിക തൊഴിൽവിസയും ആക്കി മാറ്റാമെന്നാണ് തീരുമാനം.
ജി.സി.സി രാജ്യങ്ങളിലെ താമസക്കാരുടെ സന്ദർശക വിസ, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാൻ വരുന്നവരുടെ സന്ദർശക വിസ, സിംഗ്ൾ എൻട്രി വിസ, ബിസിനസ് വിസ, എക്സ്പ്രസ് വിസ, ഇൻവെസ്റ്റർ വിസ, സ്റ്റുഡൻറ് വിസ, കപ്പലിൽ സേവനമനുഷ്ഠിക്കുന്ന നാവികരുടെ വിസ, ക്രൂയിസ് കപ്പലുകളിലെ യാത്രക്കാരുടെ വിസ, റെസിഡൻഷ്യൽ യൂനിറ്റ് ഉടമകളുടെയും കുടുംബങ്ങളുടെയും വിസ എന്നിവയാണ് തൊഴിൽവിസയാക്കാൻ അനുമതിയുള്ളത്.
വിദേശികളുടെ താമസനിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷനിലെ ചില വ്യവസ്ഥകൾ ഭേദഗതിചെയ്യാൻ പൊലീസ് നിർദേശം ഇറക്കിയ ശേഷമാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.