അസ്യാദ് ഡ്രൈലോക്കിൽ നടന്നത് ആയിരക്കണക്കിന് കപ്പലുകളുടെ അറ്റകുറ്റപ്പണി
text_fieldsമസ്കത്ത്: ഒമാനിലെ കപ്പൽ നിർമാണ കമ്പനിയായ അസ്യാദ് ഡ്രൈലോക്കിൽ കഴിഞ്ഞ 10 വർഷത്തിനിടെ ആയിരത്തിലധികം കപ്പലുകളുടെ അറ്റകുറ്റപ്പണി നടന്നു. ഏറെ സൗകര്യമുള്ളതാണ് ദുകമിലെ കപ്പൽ നിർമാണ അറ്റകുറ്റപ്പണി കമ്പനി. നേരത്തേ ഒമാൻ ൈഡ്രലോക് കമ്പനി എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സി.ഇ.ഒ ഹൈതാം ബിൻ നാസർ അൽ താഇ പറഞ്ഞു. ഇതിെൻറ ഭാഗമായി വലിയതടക്കമുള്ള നിരവധി ഇനം കപ്പലുകൾ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യങ്ങൾ കമ്പനിയിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അടുത്തിടെ അസ്യാദ് ഡ്രൈലോക്കിൽ കമ്പനി ആദ്യമായി ഒമാെൻറ സ്വന്തം കപ്പലുകൾ നിർമിച്ചിരുന്നു. ഒമാനിലെ ഒരു പ്രാദേശിക കമ്പനിക്കുവേണ്ടി ഇടത്തരം ചരക്കുകപ്പലാണ് കമ്പനിയിൽ നിർമിച്ചത്. അതിനു ശേഷം ഇത്തരം കപ്പലുകൾക്കു വേണ്ടി നിരവധി സ്വകാര്യ കമ്പനികളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. അതിനാൽ ൈഡ്രലോകിെൻറ വികസനം ഇൗ ഘട്ടത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രലോക് വികസിപ്പിക്കാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ടെൻഡറുകൾ നൽകിക്കഴിഞ്ഞതായും ഇതിനായി പ്രത്യേക കൺസൽട്ടൻസിയെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി നിരവധി സൗകര്യങ്ങളാണ് ഡ്രൈലോക്കിൽ ഒരുക്കുന്നത്. ചെറിയ കപ്പലുകളുടെ നിർമാണത്തിനുവേണ്ടി മാത്രം വർക്ക് ഷോപ്പും നിർമിക്കുന്നുണ്ട്. ഇതിെൻറ രൂപരേഖ തയാറായിക്കഴിഞ്ഞു. ദുകം ഡ്രൈലോകിന് ഏറെ സവിശേഷതകളുണ്ട്. എണ്ണക്കപ്പലുകളെ സ്വീകരിക്കാനും എണ്ണ മാലിന്യം ശുദ്ധീകരിക്കാനും കഴിയുന്ന മേഖലയിലെ ഏക ൈഡ്രലോക് കൂടിയാണിത്.
മറ്റു ഡ്രൈലോക്കുകളിൽ ചരക്കുകൾ മറ്റിയ ശേഷം മാത്രമാണ് അറ്റകുറ്റപ്പണി നടത്താൻ കഴിയുക. ഇത്തരം ഡ്രൈലോക്കുകളിൽ കൂടുതൽ അറ്റകുറ്റപ്പണിക്ക് കൂടുതൽ സമയവും സാമ്പത്തിക ചെലവും വേണ്ടി വരും. എന്നാൽ, 2018 മുതൽ കഴിഞ്ഞ വർഷം വരെ കമ്പനി സാമ്പത്തിക നഷ്ടത്തിലായിരുന്നു. എന്നാൽ, ഇപ്പോൾ കമ്പനി ലാഭത്തിലേക്ക് നീങ്ങുകയാണെന്ന് അൽ താഇ പറഞ്ഞു. ഇൗ വർഷം പ്രാദേശിക കമ്പനികളിൽനിന്ന് 11 ദശലക്ഷം റിയാലിെൻറ കരാർ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഏറെ തന്ത്രപ്രധാന ഭാഗത്ത് സ്ഥിതിചെയ്യുന്ന ദുകം ഡ്രൈലോക്കിന് ഏറെ വികസന സാധ്യതയാണുള്ളത്. കരയോടടുത്ത് പ്രകൃതി ദത്തമായ രീതിയിലുള്ള ഡ്രൈലോക്കിൽ വലിയ കപ്പലുകൾക്ക് വരെ എത്താനുള്ള സൗകര്യമുണ്ട്. ലോക രാജ്യങ്ങളിൽ അപൂർവമായി മാത്രം കാണുന്ന സമുദ്ര മേഖല കൂടിയാണിത്. ഇന്ത്യയിൽനിന്നും മറ്റു നിരവധി ഏഷ്യൻ രാജ്യങ്ങളിൽനിന്നും കപ്പലുകൾക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നതായതിനാൽ വൻ വളർച്ചയാണ് ദുകം ൈഡ്രലോക്കിൽ പ്രതീക്ഷിക്കുന്നത്്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.