Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാദികബീർ വെടിവെപ്പ്​:...

വാദികബീർ വെടിവെപ്പ്​: പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാർ

text_fields
bookmark_border
വാദികബീർ വെടിവെപ്പ്​: പ്രതികൾ മൂന്ന് ഒമാനി  സഹോദരന്മാർ
cancel

മസ്കത്ത്​: മസ്കത്ത്​ ഗവർണറേറ്റിലെ വാദികബീർ വെടി​വെപ്പിന്​​ പിന്നിൽ മൂന്ന്​ ഒമാനി സഹോദരങ്ങളാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. മൂവരും സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തെറ്റായ ആശയങ്ങളായിരുന്നു ഇവരെ സ്വാധീനിച്ചിരുന്നതെന്ന്​ ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ മാതൃരാജ്യത്തിന്‍റെ സുരക്ഷക്ക് വേണ്ടിയുള്ള നിരന്തര താൽപര്യത്തിനും ജാഗ്രതക്കും സമർപ്പണത്തിനും എല്ലാവരോടും നന്ദി പറയുകയാണ്​. റോയൽ ഒമാൻ പൊലീസും സൈന്യവും സുരക്ഷാ സേനയും ​ ചേർന്നാണ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്​. കൂടുതൽ കാര്യങ്ങൾ അറിയാനായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

തിങ്കളാഴ്ച രാത്രി പ​ത്തോടെയാണ്​​ അലി ബിന്‍ അബി താലിബ് മസ്​ജിദ്​ പരിസരത്ത്​ ​വെടിവെപ്പ്​ നടക്കുന്നത്​. സംഭവത്തിൽ ഇന്ത്യക്കാരനുൾപ്പെടെ ഒമ്പതുപേരാണ്​ മരിച്ചത്​. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ്​ ഉദ്യോഗസ്ഥനും മൂന്ന് അക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ നാലുപേർ പാകിസ്താനികളാണ്​. പരിക്കേറ്റവരിൽ പൊലീസ് ഓഫിസർമാർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നു​. ഇവർ മസ്കത്തിലെയും പരിസരങ്ങളിലെയും ആശുപ്രതികളിൽ സുഖം പ്രാപിച്ച്​ വരികയാണെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman shooting
News Summary - Three accused are Omani brothers
Next Story