തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു
text_fieldsമസ്കത്ത്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമ തോമസിന്‍റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒ.ഐ.സി.സി ഒമാൻ അഡ്ഹോക് കമ്മിറ്റിയുടെയും സൂർ, ഇബ്ര, ഇബ്രി, ബർക, സുഹാർ, മത്ര, സലാല, സുഹാർ റീജനൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ നടത്തി. പായസവും മധുരപലഹാരവും വിതരണം ചെയ്തു. ഇടത് സർക്കാറിന്‍റെ ജനേദ്രാഹ നടപടികൾക്ക് കേരള ജനത നൽകിയ സമ്മാനമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ ചുമതലയുള്ള ബിന്ദു പാലക്കൽ അറിയിച്ചു.
ഇബ്ര: ഇബ്ര റീജനൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജാക്‌സൺ എബ്രഹാം, നാഷനൽ കമ്മിറ്റി അംഗം പി.എം. ഷാജി എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. വൈസ് പ്രസിഡന്റ് ബിബിൻ ജോർജ്, സെക്രട്ടറി ബിനോജ്, സജി മേനത് എന്നിവർ ചേർന്ന് ഇബ്രയിൽ മധുരവും വിതരണം ചെയ്തു. സീനിയർ കോൺഗ്രസ് നേതാവ് മോഹനൻ പിള്ള, ജിനോയ്, മുസ്തഫ, ഷാനി, ലിജോ തുടങ്ങിയവർ സംസാരിച്ചു. ബിബിൻ ജോർജ് നന്ദി പറഞ്ഞു.
ബർക്ക: ബർക്ക റീജനൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് പ്രസിഡന്‍റ് അജോ കട്ടപ്പന, ജനറൽ സെക്രട്ടറി ഹരിലാൽ കൊല്ലം എന്നിവർ നേതൃത്വം നൽകി. നാഷനൽ കമ്മിറ്റി അഗങ്ങളായ രഘുനാഥ് ചെന്നിത്തല, ജിനു നെയ്യാറ്റിൻകര വൈസ് പ്രസിഡന്‍റ് ബൈജു തറയിൽ, ജയരാജ് കണ്ണൂർ, അഡ്ഹോക് കമ്മിറ്റി അംഗം കെ.പി. നായർ, സെക്രട്ടറി പ്രിയ ഹരിലാൽ തുടങ്ങിയവർ സംബന്ധിച്ചു. നിസ്വ: നിസ്വയിൽ വൈസ് പ്രസിഡന്‍റ് അബ്രഹാം തോമസ് വടക്കേടം, ജോ. സെക്രട്ടറി പ്രകാശ് ജോൺ, ട്രഷറർ വർഗീസ് സേവ്യർ, എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു.
ഇബ്രി: ഇബ്രിയിൽ ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ, വൈസ് പ്രസിഡന്റ് യഹിയ ബഷീർ, സെൻട്രൽ കമ്മിറ്റി അംഗം ഇ.എം. ബഷീർ, നൗഷാദ് ജോനാകപ്പുറം, സുഹൈൽ, നാസർ അസീസ്, മുരളീധരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രസിഡന്‍റ് ടി.എസ്. ഡാനിയേൽ അധ്യക്ഷത വഹിച്ചു.
സുഹാർ: സുഹാറിൽ വൈസ് പ്രസിഡന്റ് ജോൺ വർഗീസ്, സെക്രട്ടറി ആന്റോ റിച്ചാർഡ്, ബെൻസൻ , രാജഗോപാൽ, സോബിൻ, കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ കല്ലാച്ചി എന്നിവർ സംസാരിച്ചു. ഫലജിൽ കേക്കും വിതരണം ചെയ്തു.
സൂർ: സൂറിൽ പ്രവർത്തകർ കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. കെ.എം.സിസി ചെയർമാൻ റസാക് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി പ്രസിഡന്റ് ശ്രീധർ ബാബു അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ അനിൽ ഉഴമലക്കൽ മുഖ്യപ്രഭാഷണം നടത്തി. ഉസ്മാൻ അന്തിക്കാട് (കേന്ദ്ര കമ്മിറ്റി), സമീർ പള്ളിയമ്പിൽ (ജന. സെക്ര.), വേണു, സിബി, ഷിമിൽ, കെ.എം.സി.സി നേതാക്കളായ ഹുസൈൻ മൗലവി (ഓർഗനൈസിങ് സെക്ര.), നൗഷാദ്, റഫീഖ്, ഷാഫി എന്നിവർ സംസാരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി സൈദ് നെല്ലായ സ്വാഗതവും സെക്രട്ടറി ഫൈസൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.