Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിസിറ്റ് വിസയിലെത്തിയ...

വിസിറ്റ് വിസയിലെത്തിയ തൃശൂർ സ്വദേശി​ ഒമാനിൽ നിര്യാതനായി

text_fields
bookmark_border
Obituary
cancel

നിസ്‌വ: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി​ ഒമാനിൽ നിര്യാതനായി. പുന്നയൂർക്കുളം ചെമ്മണ്ണൂർ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി (66) ആണ്​ നിസ്‌വയിൽ മരിച്ചത്​. നേരത്തെ ഒമാനിൽ ഉണ്ടായിരുന്ന മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയിൽ ഒമാനിലെ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പിതാവ്​: ഏനു. മാതാവ്: ഖദീജ കാഞ്ഞിരക്കടവത്ത്. ഭാര്യ: ഉമ്മാച്ചു. മക്കൾ: നജ്മൽ, നൂറിയ, നൗഫിയ, നസ്‌ബ.

നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഐ.സി.എഫിന്റെയും ആക്സിഡൻറ്സ് ആൻഡ്​ ഡിമൈസസ് ഒമാന്‍റെയും നേതൃത്വത്തിൽനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thrissur native died in Oman
Next Story