നാടണയാൻ അവസരം ഒരുങ്ങിയപ്പോൾ വില്ലനായി ടിക്കറ്റ് നിരക്ക്
text_fieldsമസ്കത്ത്: ഒമാൻ സർക്കാർ താമസ രേഖകളില്ലാത്തവർക്ക് നാടണയാൻ അവസരമൊരുക്കുന്നുണ്ടെങ്കിലും കേരള സെക്ടറിലേക്കടക്കം ഇൗടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്കുകൾ യാത്രക്കാർക്ക് വിനയാവുന്നു. വിസാ കാലാവധി കഴിഞ്ഞവർക്കും തൊഴിൽ പ്രശ്നമുള്ളവർക്കുമൊക്കെ ഒമാൻ സർക്കാർ നൽകുന്ന ആനുകൂല്യത്തിൽ നാടണയാനാകുമെങ്കിലും കേരള സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയാണ്.
തിരുവനന്തപുരം, കൊച്ചി, േകാഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് പോലും വൺ േവക്ക് നൂറ് റിയാലിൽ കൂടുതലാണ് ഇൗടാക്കുന്നത്.കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് ഇൗ മാസം ടിക്കറ്റ് പോലും കിട്ടാനില്ല. കോവിഡ് മുൻകരുതൽ നിലനിൽക്കുന്നതിനാൽ ഒരു സ്ഥലത്തേക്ക് ആഴ്ചയിൽ രണ്ട് സർവിസുകൾ വീതമാണ് ഒരു വിമാന കമ്പനി നടത്തുന്നത്. സർവിസുകൾ കുറഞ്ഞതിനാൽ മറ്റു വിമാന കമ്പനികളും നിരക്ക് ഉയർത്തിയിട്ടുണ്ട്.
ഗോ എയർ, ഇൻഡിഗോ, സ്പൈസ് െജറ്റ് തുടങ്ങിയ വിമാന കമ്പനികളുടെ സർവിസ് നിലച്ചതാണ് മസ്കത്തിൽ നിന്ന് ഇന്ത്യൻ സെക്ടറിലേക്ക് നിരക്കുകൾ വർധിക്കാൻ കാരണം.വിദേശ തൊഴിലാളികൾക്ക് നാട്ടിലേക്ക് പിഴയില്ലാതെ മടങ്ങാൻ ഒമാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ഉപയോഗപ്പെടുത്താൻ താൽപര്യപ്പെടുന്നവർക്കായുള്ള രജിസ്ട്രേഷൻ ഞായറാഴ്ച ആരംഭിച്ചിരുന്നു. രജിസ്േട്രഷൻ നടത്തുന്നവർക്ക് സ്പോൺസറിൽ നിന്ന് എതിർപ്പുണ്ടായില്ലെങ്കിൽ പാസ്േപാർട്ട് ഉള്ളവരാണെങ്കിൽ 10 ദിവസംകൊണ്ട് നാട്ടിൽ േപാകാനാകും. എന്നാൽ, വിമാന കമ്പനികൾ
ഇൗടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഇൗ ആനുകൂല്യം ഉപേയാഗപ്പെടുത്തുന്നവർക്ക് വൻ വെല്ലുവിളിയാകും ഉണ്ടാക്കുക. എണ്ണ വിലയിടിവ്, കോവിഡ് തുടങ്ങിയ പ്രതിസന്ധി കാരണം ഒമാനിലെ നിരവധി സ്ഥാപനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. തൊഴിൽ പ്രശ്നവും
സ്ഥാപനങ്ങളിലെ പ്രതിസന്ധികളും കാരണമാണ് എല്ലാവരും ആനുകൂല്യം ഉപയോഗപ്പെടുത്തി നാടണയുന്നത്. നീണ്ട കാലമായി ജോലിയില്ലാത്തതിനാൽ ഇൗ വിഭാഗത്തിൽ പെട്ട നിരവധി പേർ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്.തൊഴിൽ പ്രശ്നം അനുഭവിക്കുന്നവരിൽ കുടുംബമായി കഴിയുന്നവരും ഉൾപ്പെടും. തൊഴിൽ നഷ്ടപ്പെട്ടത് കാരണം നിത്യജീവിതത്തിന് പോലും പ്രയാസം അനുഭവിക്കുന്നവരെയാണ് എയർ ഇന്ത്യ അടക്കം ഇൗടാക്കുന്ന ഉയർന്ന വിമാന ടിക്കറ്റുകൾ പ്രതികൂലമായി ബാധിക്കുന്നത്.
തിരുവനന്തപുരത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നത്. ഇൗ മാസം 136 റിയാലാണ് വൺവേക്ക് എയർ ഇന്ത്യ നിലവിൽ നിരക്ക്. ഡിസംബറിൽ നിരക്കുകൾ 111 റിയാലായി കുറയുന്നുണ്ട്. ശനി, തിങ്കൾ ദിവസങ്ങളിലുള്ള കൊച്ചിയിലേക്കുള്ള എക്സ്പ്രസിന് ഇൗ മാസം ടിക്കറ്റുകൾതന്നെ ലഭ്യമല്ല. അടുത്ത മാസം കൊച്ചി സെക്ടറിൽ ലഭ്യമായ സീറ്റുകൾക്ക് 121 റിയാലാണ് ഇൗടാക്കുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോേട്ടക്ക് സർവിസ് നടത്തുന്ന എയർ ഇന്ത്യ നൂറ് റിയാലിനടുത്താണ് നിരക്ക് ഇൗടാക്കുന്നത്. നേരത്തേ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായിരുന്ന കണ്ണൂർ സെക്ടറിൽ ഏറ്റവും ഉയർന്ന നിരക്കാണിപ്പോഴുള്ളത്. കണ്ണൂർ
സെക്ടറിൽ 131 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇൗടാക്കുന്നത്. േനരത്തേ ഗോ എയർ കണ്ണൂർ സെക്ടറിൽ സർവിസ് നടത്തിയിരുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. ഒരു വശത്തേക്ക് 45 റിയാലിനടുത്താണ് ഗോ എയർ ഇൗടാക്കിയിരുന്നത്. ഗോ എയറിെൻറ സർവിസ് നിലച്ചതാണ് എയർ ഇന്ത്യക്ക് കൊയ്ത്തായത്.
ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ സ്കൂൾ അവധിക്ക് നാട്ടിൽ പോവാൻ പദ്ധതിയിട്ടിരുന്ന നിരവധി പേർ യാത്ര ഒഴിവാക്കിയിട്ടുണ്ട്. കുടുംബ സമേതം പോകാനിരുന്നവരാണ് യാത്ര ഒഴിവാക്കുന്നത്. ടിക്കറ്റിനത്തിൽ തന്നെ വലിയ സംഖ്യ ചെലവാക്കേണ്ടി വരുന്നതിനാൽ പലരും യാത്ര വേണ്ടെന്നുവെക്കുകയാണ്. ഒമാൻ ഇന്ത്യ എയർ ബബ്ൾ ഡിസംബർ അവസാനം വരെ നീട്ടിയതിനാൽ ഒമാനിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ അടുത്ത മാസം അവസാനം വരെ കുറയാൻ സാധ്യതയില്ല. അതോടൊപ്പം വിമാന ടിക്കറ്റിനും ക്ഷാമം അനുഭവപ്പെടും. ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്നത് ഒമാൻ സർക്കാറിെൻറ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടണയുന്നവരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.