തിലകൻ സ്മാരക വേദി നാടക പുരസ്കാരം അൻസാർ ഇബ്രാഹീമിന്
text_fieldsമസ്കത്ത്: തിലകൻ സ്മാരകവേദി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രവാസ നാടകരംഗത്തെ പുരസ്കാരം ഒമാനിലെ നാടക കലാകാരൻ അൻസാർ ഇബ്രാഹീമിനാണ്.കോട്ടയം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ അൻസാർ ഇബ്രാഹീമിെൻറ മകൻ അവാർഡ് ഏറ്റുവാങ്ങി. കോവിഡ് സാഹചര്യത്തിൽ നാട്ടിൽ പോകാനാകാത്ത സാഹചര്യത്തിലാണ് മകൻ പുരസ്കാരം ഏറ്റുവാങ്ങിയത്. ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, നടനും തിലകെൻറ മകനുമായ ഷോബി തിലകനാണ് പുരസ്കാരദാനം നിർവഹിച്ചത്.
പുരസ്കാര തുക രോഗബാധിതരായ നാടകപ്രവർത്തകർക്ക് നൽകി പ്രശസ്തിപത്രവും ശിൽപവുമാണ് ഏറ്റുവാങ്ങിയത്. രാജേന്ദ്രൻ തായാട്ട് ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടകരംഗത്തെ സമഗ്ര സംഭാവനക്കാണ് അൻസാർ ഇബ്രാഹിം അവാര്‍ഡിന് അർഹനായത്. തിയറ്റർ ഗ്രൂപ് മസ്കത്തിെൻറ സാരഥിയായ അൻസാർ മാഷിെൻറ നേതൃത്വത്തിൽ മുടിയനായ പുത്രൻ, അശ്വമേധം, കടലാസു തോണി, അസ്തമിക്കാത്ത സൂര്യൻ, എെൻറ മകനാണ് ശരി എന്നീ നാടകങ്ങൾ ഒമാനിലെ അരങ്ങിൽ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.