ട്വൻറി20 ലോകകപ്പിന് ആതിഥേയത്വം; സ്മരണക്കായി സ്റ്റാമ്പ് പുറത്തിറക്കി
text_fieldsമസ്കത്ത്: ട്വൻറി20 ലോകകപ്പിന് ഒമാൻ ആതിഥേയത്വം വഹിച്ചതിെൻറ സ്മരണക്കായി സ്റ്റാമ്പ് പുറത്തിറക്കി. സാംസ്കാരിക, കായിക, യുവജന വകുപ്പു മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് ഒമാൻ തപാൽ വകുപ്പാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഒരു റിയാൽ വിലയുള്ള സ്റ്റാമ്പിൽ ഒരു ക്രിക്കറ്റ് കളിക്കാരൻ ബാറ്റ് വീശുന്ന ചിത്രവും ടൂർണമെൻറിെൻറയും ഒമാൻ ക്രിക്കറ്റിെൻറയും ലോഗോകളും ഉണ്ട്. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച അമീറാത്ത് ഗ്രൗണ്ടിെൻറ പടവും പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നടന്ന ട്വൻറി20 ലോകകപ്പ് പ്രാഥമിക മത്സരങ്ങൾക്ക് വൻ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. ഇത് ആദ്യമായിട്ടായിരുന്നു ലോകക്രിക്കറ്റ് മാമാങ്കത്തിന് ഒമാൻ വേദിയായത്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.