ടോസ്റ്റ്മാസ്റ്റേഴ്സ് വാർഷിക പ്രസംഗമത്സരം
text_fieldsമസ്കത്ത്: ഒമാനിലെ ടോസ്റ്റ്മാസ്റ്റേഴ്സ് ഡിവിഷൻ എഫ് വാർഷിക പ്രസംഗമത്സരം സി.ബി.ഡി സ്റ്റാർ ഓഫ് കൊച്ചിനിൽ നടന്നു. ക്ലബ്, ഏരിയ പ്രസംഗ മത്സരങ്ങളിൽ മാറ്റുതെളിയിച്ച 32പേർ ഡിവിഷൻ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തു.
ഡിസ്ട്രിക്ട് ഡയറക്ടർ ജമീൽ ഷക്കീൽ, ഡിസ്ട്രിക്ട് പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ സൈജു വിക്ടർ, ഡിസ്ട്രിക്ട് ക്ലബ് ഗ്രോത് ഡയറക്ടർ സിപ്രിയൻ മിസ്കിറ്റ്, ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻസ് മാനേജർ അവോടായ് നായകം എന്നിവർ സംസാരിച്ചു.ഡിവിഷൻ എഫ് ഡയറക്ടർ ഡോ. റെജുലാൽ റഫീഖ്, ഡിവിഷൻ എഫ് പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ ഡോ. ആനന്ദ് സെബാസ്റ്റ്യൻ, ഡിവിഷൻ എഫ് ക്ലബ് ഗ്രോത് ഡയറക്ടർ അരുൺ കുമാർ സിന്ധു, ഡിവിഷൻ പി.ആർ. മെഹബൂബ് ഹുസൈൻ , ഡിവിഷൻ സെക്രട്ടറി ബെർലി ചക്കോ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
സന്ധ്യ പൈ അവതാരകയായി. സുനിൽ സദാശിവനായിരുന്നു ചീഫ് ജഡ്ജ്. ജിജോ തോമസ്, വൈശാലി ബാഫ്ന, രാജാ ഗോവിന്ദൻ, വിട്ടാല ചെമ്പകവല്ലി എന്നിവർ നേതൃത്വം നൽകി.ഇന്റർനാഷനൽ, ഹ്യൂമറസ്, ടേബിൾ ടോപിക്സ് , ഇവാലുവേഷൻ എന്നിങ്ങനെ നാല് തലങ്ങളിലായി ഇംഗ്ലീഷിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഒന്നാം സമ്മാനാർഹർ മേയ് 10, 11 തീയതികളിൽ ഗൂബ്ര ഗ്രാൻഡ് മില്ലേനിയം ഹോലിൽ നടക്കുന്നഡിസ്ട്രിക്ട് ടോസ്റ്റ്മാസ്റ്റർസിന്റെ വാർഷിക കോൺഫറൻസിൽ പങ്കെടുക്കും. ഫലസ്തീൻ, ജോർഡൻ, അബൂദബി എന്നിവടങ്ങളിൽ നിന്നുള്ള മത്സരാത്ഥികൾക്കൊപ്പമാണ് ഈ മത്സര വിജയികൾ മാറ്റുരക്കുക. നേതൃത്വപാടവും പ്രാസംഗിക ശൈലിയും മെച്ചപ്പെടുത്താനുതകുന്ന വേദിയാണ് ടോസ്റ്റ്മാസ്റ്റേഴ്സ്. ഒമാനിൽ 80ലേറെ ടോസ്റ്റ്മാസ്റ്റേഴ്സ ക്ലബ്ബുകളുണ്ട്. ഡിസ്ട്രിക്ട് 105ന് കീഴിൽ അഞ്ച് ഡിവിഷനുകളായിട്ടാണ് ഇവ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.