അലക്കുകടയുടെ മറവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് കണ്ടെത്തി
text_fieldsമസ്കത്ത്: അലക്കുകടയുടെ മറവിൽ അനധികൃത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് കണ്ടെത്തിയതായി വടക്കൻ ബാതിന ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
സുവൈഖ് വിലായത്തിലെ കടയിൽനിന്നാണ് ചവക്കുന്ന ഇനത്തില്‍പ്പെട്ട നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഇവിടത്തെ കടകളിൽ നടത്തിയ നിരീക്ഷണത്തിൽ ഈ അലക്കുകടയിലേക്ക് നിരന്തരം ആളുകൾ പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ചവക്കുന്ന ഇനത്തിൽപ്പെട്ട പുകയില ഉൽപന്നത്തിന്റെ 44 ബാഗുകൾ ഇവിടെനിന്ന് പിടിച്ചെടുത്തു.
നിയമലംഘകർക്കെതിരെ നിയമനടപടി എടുത്തതായും അധികൃതർ അറിയിച്ചു. സമൂഹത്തിന്റെ ആരോഗ്യത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന നിരോധിച്ച പുകയില ഉൽപന്നങ്ങൾ രാജ്യത്ത് വിൽക്കാൻ അനുവദിക്കില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. ഇതിനുവേണ്ടിയുള്ള നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.