43 വർഷത്തിനുശേഷം പ്രസാദ് ഇന്ന് ജന്മനാട്ടിലേക്ക് മടങ്ങുന്നു
text_fieldsമത്ര: 43വര്‍ഷം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് മത്രയിലെ പ്രസാദ് ഭായി നാടണയുന്നു. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തിനുള്ള സലാം എയർ വിമാനത്തിലാണ് മടക്കം. 1978ൽ 20ാം വയസ്സിലാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ പ്രസാദ് മാധവന് പ്രവാസജീവിതം ആരംഭിച്ചത്. പിന്നിട്ട മുഴുവൻ വർഷവും മത്ര ബലദിയ പാര്‍ക്കിനടുത്തുള്ള ഗൃഹോപകരണ മൊത്തവിതരണ സ്ഥാപനമായ സൈഫ് റാഷിദ് എസ്റ്റാബ്ലിഷുമായി ചുറ്റിപ്പറ്റിയായിരുന്നു ജോലിയും ജീവിതവും.
ഇത്രയുംകാലം ഒരേസ്ഥാപനത്തില്‍ ഒരേ സ്പോണ്‍സറുടെ കീഴിലാണ് ജോലിയും ജീവിതവും എന്ന പ്രത്യേകതയുമുണ്ട്.ആദ്യകാലത്ത് മത്രയിലെ ഏക ഹോള്‍സെയില്‍ സ്ഥാപനമായിരുന്നു സൈഫ് റാഷിദ്. അതുകൊണ്ടുതന്നെ ഒമാനിലെ ഏതെണ്ടല്ലാ ഭാഗങ്ങളിലുള്ളവര്‍ക്കും ഏറെ പരിചിതമായ സ്ഥാപനമാണിത്.പിന്നെയാണ് മത്രയില്‍ കൂടുതൽ വിപുലമായ സ്ഥാപനങ്ങൾ വരുന്നത്.
ആദ്യ രണ്ടുവര്‍ഷം സ്ഥാപനത്തിലെ അര്‍ബാന തൊഴിലാളിയായിരുന്നു. തുടര്‍ന്ന് മാനേജിങ് തസ്തികയും കൂടുതൽ ഉത്തരവാദിത്തങ്ങളും നൽകി. സൈഫ് റാഷിദ് എന്ന വളരെ ഉദാരനും സംസ്കാര സമ്പന്നനുമായ സ്പോണ്‍സറുടെ കീഴില്‍ ജോലിചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്രസാദ് പറയുന്നു.
അതുകൊണ്ടാണ് മറ്റൊരു ജോലി എന്ന ചിന്തപോലും മനസ്സില്‍ ഉദിക്കാതെ ഇവിടെ തന്നെ തുടന്നത്. ഇത്ര കാലത്തെ ജോലിയിൽ ഒരിക്കല്‍പോലും സ്ഥാപനാധികാരികളുടെ ഭാഗത്തുനിന്നും അലോസരമായ ഒരു അനുഭവംപോലും നേരിടേണ്ടിവന്നിട്ടില്ല.
ഒമാനിലെ നീണ്ട ജീവിതം വളരെയേറെ സംതൃപ്തിനിറഞ്ഞതാണെന്ന് പ്രസാദ് മാധവന് പറയുന്നു. ആദ്യകാലത്ത് സൗകര്യങ്ങൾ പരിമിതമായിരുന്നു. ഒന്ന് ടി.വി കാണണമെങ്കില്‍ കോർണിഷിലുള്ള ഓപണ്‍ ഗേറ്റ് പരിസരത്തേക്ക് പോകണമായിരുന്നു. സഹൃദയരും നന്മ നിറഞ്ഞവരുമായ സ്വദേശികളുമായി ഇടപെട്ടുള്ള ജീവിതം ഒരിക്കലും മറക്കാനാവാത്തതാണെന്നും പ്രസാദ് പറയുന്നു.
വിസ കാന്‍സല്‍ ചെയ്യാൻ മാനേജ്മെൻറ് സമ്മതിച്ചിട്ടില്ല. ആവശ്യമുള്ളത്ര നാൾ നാട്ടില്‍നിന്ന് തിരികെവരാനാണ് മാനേജ്മെൻറ് പറഞ്ഞിട്ടുള്ളതെന്ന് പ്രസാദ് പറഞ്ഞു. പ്രസാദിെൻറ അനുജനും മരുമകനും ഇതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്നുണ്ട്. 1992 മുതല്‍ കുടുംബസമേതമാണ് ഇവിടെ കഴിഞ്ഞത്. ഭാര്യ ബേബി. പ്രഭിതയും പ്രജിതയും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.