പൊലിമയിൽ ദീപാവലി ഇന്ന്
text_fieldsമസ്കത്ത്: രാജ്യവും ഇന്ന് ദീപാവലി പൊലിമയിൽ. വീടുകൾ ദീപങ്ങളാൽ അലങ്കരിച്ചും പ്രത്യേക പൂജകൾ നടത്തിയുമാണ് ആഘോഷം. പുതുവസ്ത്രങ്ങൾ അണിഞ്ഞും വീടുകളിൽ മധുര പലഹാരങ്ങൾ ഒരുക്കിയും ബന്ധുക്കൾക്കും അടുത്തവർക്കും വിതരണം നടത്തുന്നുണ്ട്. ആഘോഷത്തിെൻറ ഭാഗമായി ചില േഹാട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അലങ്കരിച്ചിട്ടുണ്ട്. പ്രധാന ഹൈപ്പർ മാർക്കറ്റുകൾ ദീപാവലി ഒാഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബേക്കറികളിലും മറ്റും ദീപാവലി വിഭവങ്ങളും എത്തിയിട്ടുണ്ട്.
ഇൗവർഷത്തെ ദീപാവലി പ്രവൃത്തി ദിവസമായ വ്യാഴാഴ്ച ആയതിനാൽ ആേഘാഷങ്ങൾക്ക് പൊലിമ കുറയും. പലരും വെള്ളിയാഴ്ചയാണ് വിപുലമായ ആഘോഷം നടത്തുന്നത്. ദീപാവലിയുടെ ഭാഗമായി ചെറിയ ദീപാവലി, ദന്തറസ് തുടങ്ങിയ ആഘോഷങ്ങളുമുണ്ട്. ദന്തറസ് ദിവസം സ്വർണം വാങ്ങുന്നത് വർഷം മുഴുവൻ െഎശ്വര്യം നൽകുമെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ ഇൗ ദിവസം ജ്വല്ലറികളിൽ നല്ല തിരക്കുണ്ട്. ഇത് മുന്നിൽകണ്ട് വിശ്വാസികളെ കാത്തിരിക്കയാണ് ജ്വല്ലറികളും. എല്ലാ ജ്വല്ലറികളും ആഘോഷം പ്രമാണിച്ച് വൻ സ്റ്റോക്കുകൾ എത്തിച്ചിട്ടുണ്ട്. ജ്വല്ലറികളിൽ വർഷത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന സീസൺ കൂടിയാണ് ദീപാവലി സീസൺ.
ബേക്കറികളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. പല ബേക്കറികളും നാട്ടിൽനിന്ന് പാചക വിദഗ്ധരെ കൊണ്ടു വന്നാണ് മുൻവർഷങ്ങളിൽ പലഹാരങ്ങൾ ഒരുക്കിയത്. എന്നാൽ, ഇൗവർഷം സാമ്പത്തിക പ്രതിസന്ധി കാരണം ഇത് കുറവാണ്. ദീപാവലി പ്രമാണിച്ച് മുൻവർഷങ്ങളിൽ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കൾക്കും സ്ഥാപനത്തിലെ ജീവനക്കാർക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി എണ്ണവില കുറവടക്കമുള്ള പ്രതിസന്ധി കാരണം ഇത്തരം പതിവുകൾ നിലച്ചു. കോവിഡ് പ്രതിസന്ധി വന്നതോടെ സമ്മാന വിതരണവും പലഹാര വിതരണവും കുറഞ്ഞു. വീടുകളിൽ ആഘോഷങ്ങൾക്ക് പൊലിമ കുറഞ്ഞിട്ടില്ല. മിക്ക വീടുകളിലും ഇന്നലെ മുതൽ പ്രവേശന കവാടത്തിൽ ദീപങ്ങൾ കത്തിച്ചും ബഹുവർണ ചിത്രങ്ങൾ വരച്ചും ദീപാവലിയെ വരവേൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.