അമ്പതാം ദേശീയദിനം ഇന്ന്: നവോത്ഥാനത്തിെൻറ സുവർണജൂബിലി നിറവിൽ ഒമാൻ
text_fieldsമസ്കത്ത്: നവോത്ഥാനത്തിെൻറ സുവർണജൂബിലി നിറവിൽ ഒമാൻ. അമ്പതാം ദേശീയദിനം ഇന്ന് ഒമാൻ ആഘോഷിക്കും. ആധുനിക ഒമാെൻറ ശിൽപിയായ സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ജന്മദിനമാണ് ഒമാൻ ദേശീയദിനമായി ആഘോഷിക്കുന്നത്. സുൽത്താൻ ഖാബൂസിെൻറ വിയോഗത്തിെൻറ ദുഃഖത്തിലും കോവിഡ് രോഗബാധയുടെ നിഴലിലുമായി പൊലിമ കുറവാണെങ്കിലും ആഹ്ലാദത്തോടെ ദേശീയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളും.
ദേശീയദിനത്തിെൻറ പ്രധാന ആകർഷണമായ സൈനിക പരേഡ് ഇൗ വർഷം ഉണ്ടാകില്ല. കോവിഡ് മുൻകരുതലിെൻറ ഭാഗമായി സാമൂഹിക അകലം പാലിക്കേണ്ടത് മുൻ നിർത്തിയാണ് സൈനിക പരേഡ് ഒഴിവാക്കിയത്. സായുധസേന പരേഡ് അടക്കം വലിയ പരിപാടികളോെട ദേശീയദിനത്തിെൻറ സുവർണ ജൂബിലി ആഘോഷിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയാകുന്ന തരത്തിൽ വലിയ ഒത്തുചേരലുകൾക്ക് കാരണമാകുന്ന ആഘോഷങ്ങൾ ഒഴിവാക്കാൻ സുൽത്താൻ നിർദേശിക്കുകയായിരുന്നെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. അതിനാൽ ഇൗ വർഷത്തെ ദേശീയ ദിനത്തിൽ പ്രധാന പരിപാടികൾ ഒന്നും ഉണ്ടായിരിക്കില്ല. ആഘോഷങ്ങൾ എല്ലാവരുടെയും ഹൃദയത്തിലാണ് വേണ്ടത്. കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ ദേശീയദിനാഘോഷത്തിൽ ഒത്തുചേരലുകൾ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ദേശീയദിനത്തിെൻറ ഭാഗമായി സുൽത്താൻ നിരവധി തടവുകാർക്ക് മാപ്പ് നൽകിയിട്ടുണ്ട്. 390 പേർക്കാണ് മാപ്പ് നൽകിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇതിൽ 150 പേർ വിദേശികളാണ്.സൈനിക പരേഡ് ഒഴിവാക്കിയെങ്കിലും ദേശീയദിനത്തിെൻറ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഇൗ വർഷവും മാറ്റമില്ലാതെ തുടരും. ബുധനാഴ്ചയും അടുത്ത ശനിയാഴ്ചയുമാണ് വെടിക്കെട്ട് നടക്കുകയെന്ന് ദേശീയദിന ആഘോഷത്തിനായുള്ള ജനറൽ സെക്രേട്ടറിയറ്റ് അറിയിച്ചു. ഇന്ന് രാത്രി എട്ടുമണി മുതൽ അര മണിക്കൂർ നേരം അമിറാത്ത്, സീബ്, ദോഫാറിൽ മുനിസിപ്പാലിറ്റി എൻറർടെയിൻമെൻറ് സെൻറർ എന്നിവിടങ്ങളിൽ വെടിക്കെട്ട് നടക്കും. നവംബർ 21 ശനിയാഴ്ച രാത്രി എട്ടുമുതൽ ഖസബ്, ബുറൈമി വിലായത്തുകളിലും വെടിക്കെട്ട് ഉണ്ടാകും. കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ച് വാഹനങ്ങളിലിരുന്ന് വേണം വെടിക്കെട്ട് വീക്ഷിക്കാനെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.