തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനങ്ങൾ റദ്ദാക്കി
text_fieldsമസ്കത്ത്: മസ്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, സമരം പിൻവലിച്ച സാഹചര്യത്തിൽ ശനിയാഴ്ച മുതൽ പ്രശ്നത്തിന് അയവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റൂവി മലയാളി അസോസിയേഷൻ
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസിന്റെ മിന്നൽ പണിമുടക്കിൽ ദുരിതത്തിലായ പ്രവാസികൾക്കായി അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് റൂവി മലയാളി അസോസിയേഷൻ ആവശ്യപ്പെട്ടു.
വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇടപെടലുകൾ നടത്തണം.
സ്കൂൾ വെക്കേഷൻ സമയത്ത് അന്യായമായി ഫ്ലൈറ്റ് ചാർജ് നടത്തുന്ന വിമാന കമ്പനികൾക്കെതിരെയും നടപടി എടുക്കണമെന്ന് റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രഷറർ സന്തോഷ് കമ്മിറ്റി അംഗങ്ങളായ സുജിത് സുഗുണൻ, ആസിഫ്, നസീർ, പ്രദീപ്, ഷാജഹാൻ, നീതു ജിതിൻ, സുരാജ്, എബി, ബെന്നറ്റ്, സച്ചിൻ, ഷൈജു എന്നിവർ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
‘അടിയന്തരമായി പ്രശ്നം പരിഹരിക്കണം’
സലാല: രാജ്യത്തിന്റെ പൊതുമേഖല സ്ഥാപനമായിരുന്ന എയർഇന്ത്യ സ്വകാര്യവത്ക്കരണം തുടങ്ങിയപ്പോൾ പ്രവാസികൾക്കുണ്ടായിരുന്ന ആശങ്ക തീർത്തും ശരിവെക്കുന്നതാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാടെന്ന് ലോക കേരള സഭാംഗം കരായി പവിത്രൻ പറഞ്ഞു.
സമരം കൊണ്ട് വിമാനം നിർത്തലാക്കിയതോടെ, അടിയന്തരമായി പ്രശ്നം പരിഹരിച്ച് സർവിസ് എത്രയുംപെട്ടന്ന് നടത്തണമെന്നും നിർത്തിവെച്ച കണ്ണൂർ സലാല സർവിസ് പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.