കടലാമകളുടെ സംരക്ഷണം : പെങ്കടുത്തത് 300 സന്നദ്ധ പ്രവർത്തകർ
text_fieldsമസ്കത്ത്: കടലാമകളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി നടന്ന പരിപാടിയിൽ പെങ്കടുത്തത് വിവിധ ഗവർണറേറ്റുകളിൽനിന്നുള്ള 300ലധികം സന്നദ്ധ പ്രവർത്തകർ. തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസ് അൽ ഹാദ് ടർട്ടിൽ റിസർവിലായിരുന്നു പരിപാടി.
കടലാമകളുടെ സംരക്ഷണത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബീച്ചുകൾ ശുചീകരിക്കുക, റിസർവിനുള്ളിൽ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കാൻ പ്രാദേശിക സമൂഹത്തെ ബോധവത്കരിക്കുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ ആമകളെ സംരക്ഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പരിപാടിയിലെ മീഡിയ ടീം മേധാവി അഹ്ലം ബിൻത് റാഷിദ് അൽ മുഖ്ബാലി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് പരിസ്ഥിതി അതോറിറ്റി ആമ സംരക്ഷണവും നിരീക്ഷണ പരിപാടിയും ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.