ടൂര്‍ ഓഫ് ഒമാന്‍ നാളെ തുടക്കം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
text_fieldsമസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ സൈക്കിൾ റേസിന് ശനിയാഴ്ച തുടക്കമാകും. അഞ്ചു ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. റൈഡർമാർ കടന്നുപോകുന്ന പാതകളിൽ ഗതാഗത നിയന്ത്രണം ആർ.ഒ.പി ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു. ഇത്തവണത്തെ പരിപാടിയുടെ പ്രത്യേകതകളിലൊന്നായ മസ്കത്ത് ക്ലാസിക് മത്സരം വെള്ളിയാഴ്ച നടക്കും. അല്‍ മൗജില്‍നിന്ന് അല്‍ ബുസ്താനിലേക്കുള്ള റോഡിലൂടെയാണ് മത്സരം. 173.7 കി.മീ ദൈര്‍ഘ്യം വരുന്നതാണ് മസ്കത്ത് ക്ലാസിക്. ഇതിനുള്ള ഒരുക്കം പൂർത്തിയായിട്ടുണ്ട്.
റുസ്താഖ് കോട്ട മുതല്‍ ഒമാന്‍ കണ്വെന്ഷന് സെന്റര്‍ വരെയുള്ള 147.4 കിലോമീറ്റര്‍ ദൂരമാണ് ടൂർ ഓഫ് ഒമാന്റെ ആദ്യ ഘട്ടം. ഒമാന്‍ നാഷനല്‍ ടീം ഉള്‍പ്പെടെ 18 ടീമുകള്‍ ഇത്തവണ മത്സരത്തിനുണ്ടാകും. 830 കിലോമീറ്ററാണ് ആകെ മത്സര ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.