ആവേശക്കാഴ്ചകളുമായി 'ടൂർ ഓഫ് ഒമാൻ' ഫെബ്രുവരി എട്ടുമുതൽ
text_fieldsമസ്കത്ത്: തലസ്ഥാന നഗരിക്ക് ആവേശക്കാഴ്ചകളുമായെത്തുന്ന 'ടൂർ ഓഫ് ഒമാൻ' ദീർഘദൂര സൈക്ലിങ് മത്സരം ഫെബ്രുവരി എട്ട് മുതൽ 12 വരെ അൽ സവാദി ബീച്ച് ഒമാൻ പരിസരത്ത് നടക്കും. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം ഒമാൻ സൈക്ലിങ് അസോസിയേഷന്റെയും (ഒ.സി.എ) നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെയാണ് ' ടൂർ ഓഫ് ഒമാൻ' സംഘടിപ്പിക്കുന്നത്.
മത്സരം ആരംഭിച്ച 2010 മുതൽക്കേതന്നെ ലോകത്തന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സൈക്ലിസ്റ്റുകളെ ആകർഷിച്ചതായിരുന്നു ‘ടൂർ ഓഫ് ഒമാൻ’. ഓരോ വർഷവും വർധിച്ചുവരുന്ന മത്സരാർഥികളുടെ പങ്കാളിത്തം ഇതിന്റെ സ്വീകാര്യതക്കുള്ള തെളിവാണ്. അഞ്ച് ഘട്ടങ്ങളിൽ വിവിധ മേഖലകളിലാണ് മത്സരങ്ങള്‍. മുന്‍ വര്‍ഷങ്ങളിലെ വിജയികള്‍ ഇത്തവണയും എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ഒമാന്‍ ദേശീയ ടീം ഇത്തവണയും മത്സരത്തിനുണ്ടാകുമെന്നാണ് സൂചന. ഇത്തവണ മത്സര റൂട്ടുകളും മറ്റും വരുംദിവസങ്ങളിലറിയാം. കഴിഞ്ഞവര്‍ഷം ജബല്‍ അഖ്ദറിനെയും മത്സര പാദയായി ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം വലിയ സ്വീകരണമാണ് ടൂര്‍ ഓഫ് ഒമാന്‍ ലഭിക്കാറുള്ളത്. മേഖലയിലെ തന്നെ സീസണിലെസൈക്ലിങ് മത്സരങ്ങളുടെ തുടക്കം കൂടിയാണ് ഒമാന്‍ ടൂര്‍. ടൂര്‍ ഓഫ് ഒമാന്റെ അനുബന്ധ നടക്കുന്ന മസ്കത്ത് ക്ലാസിക് സൈക്ലിങ് മത്സരം ഇത്തവണ ഫെബ്രുവരി ഏഴിന് ആകും അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.