Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ടൂര്‍ ഓഫ് ഒമാൻ'...

'ടൂര്‍ ഓഫ് ഒമാൻ' ഫെബ്രുവരി 10 മുതൽ

text_fields
bookmark_border

മസ്‌കത്ത്: ടൂര്‍ ഓഫ് ഒമാന്റെ 11ാമത് എഡിഷന്‍ സൈക്ലിങ്​ മത്സരം ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കുമെന്ന്​ ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.

രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ്​ ടൂർ ഓഫ്​ ഒമാൻ തിരിച്ചെത്തുന്നത്​. ഒമാന്‍ നാഷനല്‍ ടീമും മത്സരത്തിനിറങ്ങുന്നുവെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. ആറ് ഘട്ടങ്ങളിലായുള്ള മത്സരങ്ങളിൽ ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്‍റല്‍ ടീം തുടങ്ങിയവ പ​​ങ്കെടുക്കും​.

രാജ്യത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ജബല്‍ അഖ്ദര്‍ പര്‍വതനിരയും മത്സരത്തിന് വേദിയാകുന്നത്​ ഈ വർഷത്തെ സവിശേഷതകളിലെന്നാണ്​. 891 കിലോമീറ്ററാണ് ആകെ മത്സര ദൂരം. റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിച്ച് ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ്​ എക്‌സിബിഷന്‍ സെന്‍ററില്‍ അവസാനിക്കുന്നതാണ് ആദ്യ ദിനം. സുഹാര്‍ തുറമുഖം, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി, റോയല്‍ ഒപേര ഹൗസ്, സമാഈല്‍, അല്‍ മൗജ് മസ്‌കത്ത്, ഖുറിയാത്ത്, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളിലൂടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ മത്സരങ്ങളില്‍ കടന്നുപോകും. രാജ്യ​ത്തിന്റെ പരമ്പരാഗത ആഘോഷങ്ങളും അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:‘Tour of Oman’
News Summary - ‘Tour of Oman’ from February 10
Next Story