വീഥികളെ പുളകമണിയിച്ച്‘ടൂർ ഓഫ് ഒമാന്‍’ തുടക്കം
text_fieldsമസ്കത്ത്: കായിക രംഗത്ത് പുത്തനുണർവ് പകർന്ന് ‘ടൂർ ഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന് വർണാഭ തുടക്കം. ആദ്യ ദിനത്തില്‍ നടന്ന 147.4 കിലോമീറ്റർ മത്സരത്തിൽ ബെല്‍ജിയം ടീം അംഗം ടിം മെര്‍ളിയര്‍ വിജയിയായി. മത്സരത്തെ വളരെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. മത്സരം കടന്നുപോയ വഴികളിലെല്ലാം നിരവധിപേർ താരങ്ങള്‍ക്ക് പ്രോത്സാഹനവുമായി എത്തിയിരുന്നു. ഇന്നലെ റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിച്ച മത്സരം ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ അവസാനിച്ചു.
മുഹമ്മദ് ബിൻ അഹമ്മദ്, മാസെൻ ബിൻ സഈദ്, അബ്ദുൽ റഹ്മാൻ, സഈദ് ബിൻ ഇബ്രാഹിം, മോന്ദർ ബിൻ അബ്ദുല്ല, അബ്ദുല്ല ബിൻ മുഹമ്മദ്, ഫൈസൽ ബിൻ സലീം അൽ മാമരി തുടങ്ങിയ ഒമാൻ ദേശീയ ടീമിലെ ഏഴ് റൈഡർമാരും മത്സരത്തിൽ പങ്കെടുത്തിരുന്നു. ഒമാന്‍ നാഷനല്‍ ടീം ഉള്‍പ്പെടെ 18 ടീമുകള്‍ ഇത്തവണ മത്സരത്തിനുള്ളത്. 830 കിലോമീറ്ററാണ് ആകെ മത്സര ദൂരം. ഞായറാഴ്ച സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നിന്നാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
ഖുറിയാതില് അവസാനിക്കും -174 കി.മീ. സമാഇല്‍ വിലായത്തിലെ അല്‍ ഖോബാറില്‍ ആരംഭിച്ച് ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖില്‍ അവസാനിക്കുന്നതാണ് മൂന്നാം ഘട്ടം (151.8 കി.മീ. ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള മത്സരം നാലാം ഘട്ടത്തിലാണ് വരുന്നത്. ഇസ്കിയിലെ ജബല്‍ ഹാതില്‍ ആരംഭിച്ച് യിത്തി മലനിരകളില്‍ അവസാനിക്കുന്ന ഈ ഘട്ടത്തിൽ 204.9 കിലോമീറ്ററുകളാണ് മത്സരാർഥികൾ താണ്ടേണ്ടത്. ജബല്‍ അഖ്ദറിന്റെ ചെരിവുകളിലാണ് ഫൈനല്‍. 152.2 കിലോമീറ്ററാണ് മത്സരദൂരം. മത്സരങ്ങൾ കടന്നുപോകുന്ന വഴികളിൽ ആർ.ഒ.പി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.