Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂർ ഓഫ്​ ഒമാൻ; ഇന്ന്​...

ടൂർ ഓഫ്​ ഒമാൻ; ഇന്ന്​ ഗതാഗത നിയന്ത്രണം

text_fields
bookmark_border
Tour of Oman
cancel

മസ്കത്ത്​: ടൂർ ഓഫ്​ ഒമാന്‍റെ ഭാഗമായി മത്സരാർഥികൾ കടന്നു പോകുന്ന വിവിധ വഴികളിലൂടെ റോയൽ ഒമാൻ പൊലീസ്​ ശനിയാഴ്ച ഭാഗിക ഗതാഗത നി​യന്ത്രണം ഏർപ്പെടുത്തി. റൂട്ടിനോട് ചേർന്നുള്ള റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ്​ നിരോധിച്ചിട്ടുണ്ട്​.

ദാഖിലിയ ഗവർണറേറ്റിലെ ഒമാൻ അക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്ന് ശനിയാഴ്ച രാവിലെ 11.20ന് തുടങ്ങുന്ന മത്സരം മന വിലായത്തിൽ നിന്ന് വാലിയുടെ ഓഫിസ്​, സാകിത് റൗണ്ട് എബൗട്ട് വഴി ഇസ്കിയിലെ വിലായത്ത്​, റുവാദ് അൽ ഇബ്ദാ സ്കൂൾ, അൽ ഹമീദ, അൽ ഖര്യതയ്ൻ, വാദി അനദം, അൽ ആലിയ, അൽ മസാലിഹ് റോഡുകളിലൂടെ സമായിൽ വിലായത്ത്, മസ്‌കത്ത്​ ഗവർണറേറ്റിലെ ബിദ്​ബിദ്​ വിലായത്ത് എന്നിങ്ങനെയുള്ള വിവിധ സ്ഥലങ്ങളിലൂടെ കടന്ന്​ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻറർ പരിസരത്ത് സമാപിക്കും.

വാഹനമോടിക്കുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ റോയൽ ഒമാൻ പൊലീസ്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tour of OmanTraffic control
News Summary - Tour of Oman; Traffic control today
Next Story