‘ടൂർ ഓഫ് സലാല’ക്ക് ഇന്ന് തിരശ്ശീല വീഴും
text_fieldsമസ്കത്ത്: പച്ച പുതച്ചിരിക്കുന്ന സലാലക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് നടക്കുന്ന ‘ടൂർ ഓഫ് സലാല’ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തിരശ്ശീല വീഴും. മൂന്നാം ഘട്ടത്തിൽ ദുബൈ സൈക്ലിങ് ടീം ശബാബ് അൽ അഹ്ലിയുടെ സ്ലോവാക്യൻ റൈഡർ ഗ്രെഗ ബോലെ വിജയിച്ചു. ടീമുകളുടെ ഇനത്തിൽ യൂനിവേഴ്സ് സൈക്ലിങ് ടീമും ഒന്നാംസ്ഥാനത്തെത്തി. അൽ ഹഫ സൂഖ് മുതൽ വാദി ദർബത്ത് വരെ 104 കിലോമീറ്ററായിരുന്നു മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. ബുധനാഴ്ച നടക്കുന്ന അവസാനഘട്ടം ഐൻ റസാത്ത് മുതൽ ഇത്തീൻ പബ്ലിക് പാർക്ക് വരെയാണ്. 147 കിലോമീറ്റർ ആണ് ഇതിന്റെ ദൂരം വരുന്നത്. നാല് ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്ന മത്സരങ്ങൾ ഖരീഫിൽ പച്ചപിടിച്ചുകിടക്കുന്ന സലാലയുടെ സൗന്ദര്യം നുകരാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്റർനാഷനൽ സൈക്ലിങ് യൂനിയന്റെ (യു.സി.ഐ) നിയന്ത്രണങ്ങൾ അനുസരിച്ചാണ് ടൂർ ഓഫ് സലാലയുടെ മൂന്നാം പതിപ്പ്. ഒമാൻ സൈക്ലിങ് അസോസിയേഷൻ ദോഫാർ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെയാണ് ടൂർ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.