ബ്രിട്ടനിലും ജർമനിയിലും ടൂറിസം കാമ്പയിൻ
text_fieldsമസ്കത്ത്: സുൽത്താനേറ്റിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ ബ്രിട്ടനിലും ജർമനിയിലും പ്രമോഷനൽ കാമ്പയിനുമായി പൈതൃക-ടൂറിസം മന്ത്രാലയം. സെപ്റ്റംബർ 12ന് തുടങ്ങിയ കാമ്പയിൻ 16 വരെ തുടരും. ഇന്ത്യയിൽ അടുത്തിടെ നടന്ന കാമ്പയിനിന്‍റെ തുടർച്ചയുടെ ഭാഗമായാണ് ലണ്ടൻ, മാഞ്ചസ്റ്റർ, മ്യൂണിക്, ഫ്രാങ്ക്ഫുർട്ട് എന്നിവിടങ്ങളിൽ പരിപാടികൾ നടത്തുന്നത്. കോവിഡ് മഹാമാരിയുടെ നിയന്ത്രണത്തിൽനിന്ന് ടൂറിസം മേഖല കരകയറുന്ന സാഹചര്യത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ലണ്ടനിൽനിന്നാണ് കാമ്പയിനിന് തുടക്കമായത്.
കമ്പനികൾ, ഹോട്ടലുകൾ, എയർലൈനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിരവധി വർക്ക്ഷോപ്പുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. മാഞ്ചസ്റ്റർ, മ്യൂണിക്, ഫ്രാങ്ക്ഫുർട്ട് എന്നിവിടങ്ങളിലും ശിൽപശാലകൾ നടക്കും. രാജ്യത്തിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ഹൈക്കിങ്, ദയ്മാനിയത്ത് ദ്വീപുകളിൽ ഡൈവിങ് മറ്റുമാണ് കാമ്പയിനിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത്. ബ്രിട്ടനും ജർമനിയും സുൽത്താനേറ്റിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വിപണികളാണെന്ന് ടൂറിസം പ്രമോഷന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അസ്മ അൽ ഹജ്‌രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.