ടൂറിസം: മൂന്ന് ശതകോടി റിയാൽ നിക്ഷേപത്തിനായി മന്ത്രാലയം
text_fieldsമസ്കത്ത്: അടുത്ത വർഷത്തോടെ ടൂറിസം രംഗത്ത് മൂന്ന് ശതകോടിയുടെ റിയാൽ നിക്ഷേപം ആകർഷിക്കാനാണ് ടൂറിസം മന്ത്രാലയം ശ്രമിക്കുന്നതെന്ന് മന്ത്രി സലീം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങളുമായി സഹകരിച്ച് പൊതു ബീച്ചുകൾ വികസിപ്പിക്കുമെന്ന് ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹംപറഞ്ഞു. വിവിധ ടൂറിസ്റ്റ് സ്ഥലങ്ങളിൽ നൽകുന്ന സേവനങ്ങളുടെ തലത്തിൽ മാറ്റമുണ്ടാകും. ചില ടൂറിസ്റ്റ് സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ച് സ്വദേശികളും വിദേശികളും പരാതി പറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദോഫാർ ഗവർണറേറ്റിൽ സന്ദർശക കേന്ദ്രവും പൈതൃക കേന്ദ്രങ്ങളും സ്ഥാപിക്കുന്ന പദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കും. കോവിഡിന്റെ പിടിയിലായതിനാൽ കഴിഞ്ഞ രണ്ടു വർഷവും പ്രമോഷൻ പരിപാടികൾ സജീവമായിരുന്നില്ല. വരും ദിവസങ്ങളിൽ പ്രമോഷൻ അടക്കമുള്ള നടപടികൾ വർധിപ്പിക്കും.
ബാത്തിന എക്സ്പ്രസ് വേയിൽ സംയോജിത സർവിസ് സ്റ്റേഷനുകൾ തുറക്കുന്നതിനെ കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.