റോഡു വഴി മികച്ച വിനോദ കേന്ദ്രം: അന്താരാഷ്ട്ര ടൂറിസം അവാർഡ് ഒമാന്
text_fieldsമസ്കത്ത്: റോഡ് വഴിയുള്ള മികച്ച വിനോദകേന്ദ്രത്തിനുള്ള അന്താരാഷ്ട്ര അവാർഡ് ഒമാന്. ട്രാവലിങ് മാസികയായ കോൺടെ നാസ്റ്റ് ട്രാവലർ മിഡിലീസ്റ്റിെൻറ റീഡേഴ്സ് ചോയിസ് അവാർഡുകളിൽ ‘ഫേവറൈറ്റ് റോഡ് ഡെസ്റ്റിനേഷനുള്ള’ പുരസ്കാരമാണ് ലഭിച് ചത്. ദുബൈയിൽ നടന്ന ചടങ്ങിൽ ഒമാൻ ടൂറിസം മന്ത്രാലയം അധികൃതർ അവാർഡ് ഏറ്റുവാങ്ങി.
ഒമാന് പുറമെ അമേരിക്കയും ഇറ്റലിയുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയത്. കടലും മരുഭൂമിയും പർവതനിരകളും വാദികളും പച്ചപ്പുമെല്ലാം കൊണ്ട് അനുഗൃഹീതമാണ് ഒമാൻ. സന്തുലിതമായ ഇൗ പ്രകൃതിഭംഗി സഞ്ചാരികൾക്ക് പ്രിയങ്കരമാണെന്നതിെൻറ അടയാളമാണ് അന്താരാഷ്ട്ര പുരസ്കാരമെന്ന് ഒമാൻ ടൂറിസം ഇൻറർനാഷനൽ ടൂറിസം പ്രമോഷൻസ് അസി.ഡയറക്ടർ ജനറൽ അസ്മ അൽ ഹജ്രി പറഞ്ഞു. ഒമാെൻറ ടൂറിസം മേഖലയുടെ പ്രചാരണത്തിന് കൂടി ലഭിച്ച അംഗീകാരമാണിത്.
കോൺടെ നാസ്റ്റ് ട്രാവലർ മിഡിലീസ്റ്റ് വാരികയുടെ വായനക്കാർക്കിടയിൽ നടത്തിയ വോെട്ടടുപ്പിലുടെയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആറുമാസം നീളുന്ന വോെട്ടടുപ്പ് പ്രക്രിയയിലൂടെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനം, ഹോട്ടലുകൾ, വിമാനകമ്പനികൾ, ക്രൂയിസ് കപ്പലുകൾ, ട്രാവൽ ഒാർഗനൈസേഷൻസ് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.