Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂ​റി​സം പ്ര​​മോ​ഷ​ൻ:...

ടൂ​റി​സം പ്ര​​മോ​ഷ​ൻ: കു​വൈ​ത്തി​ൽ ശി​ൽ​പ​ശാ​ല​യു​മാ​യി ഒ​മാ​ൻ

text_fields
bookmark_border
tourism promotion
cancel
camera_alt

കു​വൈ​ത്തി​ൽ ന​ട​ന്ന ടൂ​റി​സം പ്ര​മോ​ഷ​ന​ൽ ശി​ൽ​പ​ശാ​ല​യി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ന്റെ പൈ​തൃ​ക​വും ടൂ​റി​സം ഘ​ട​ക​ങ്ങ​ളും ഗ​ൾ​ഫ്​ വി​പ​ണി​യി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ടൂ​റി​സം മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ മൊ​ബൈ​ൽ പ്ര​മോ​ഷ​ന​ൽ ശി​ൽ​പ​ശാ​ല​ കു​വൈ​ത്തി​ൽ ന​ട​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സാ​ലി​ഹ് അ​മ​ർ അ​ൽ ഖ​റൂ​സി നി​ർ​വ​ഹി​ച്ചു.

ഒ​മാ​നി​ലെ ശൈ​ത്യ​കാ​ല ടൂ​റി​സം സീ​സ​ണി​ന്റെ തു​ട​ക്ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പ്ര​മോ​ഷ​ന​ൽ ശി​ൽ​പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​മോ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഹൈ​തം മു​ഹ​മ്മ​ദ് അ​ൽ ഗ​സാ​നി പ​റ​ഞ്ഞു. ഒ​മാ​നി​ലെ ഹോ​ട്ട​ൽ മേ​ഖ​ല, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ, ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്‌​മെ​ന്റ് എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന 15 പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ, യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​മോ​ഷ​ന​ൽ സെ​മി​നാ​റു​ക​ൾ ന​ട​ത്തും. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ​യും ടൂ​റി​സം ഘ​ട​ക​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ​ഴ​യ ടൂ​റി​സ്റ്റ് ഗ്രാ​മ​ങ്ങ​ളി​ലും ബീ​ച്ച് അ​ഡ്വ​ഞ്ച​ർ ടൂ​റി​സ​ത്തി​ലും നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നു​മാ​ണ് ഊ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​മാ​നെ പൈ​തൃ​ക​വും വി​നോ​ദ​സ​ഞ്ചാ​ര ഘ​ട​ക​ങ്ങ​ളും​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നാ​യി കൂ​ടി​ക്കാ​ഴ്ച​ക​ൾ, ദൃ​ശ്യാ​വ​ത​ര​ണ​ങ്ങ​ൾ, പ​ങ്കാ​ളി​ക​ൾ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ, ടൂ​റി​സം ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും ഘ​ട​ക​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള സം​വാ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ആ​മു​ഖ സെ​മി​നാ​റു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ഗ​ൾ​ഫ് വി​പ​ണി​യി​ലെ ഒ​മാ​നി ടൂ​റി​സം ഉ​ൽ​പ​ന്ന​ത്തി​ന്റെ പ്രാ​ധാ​ന്യ​വും വൈ​വി​ധ്യ​വും അ​വ​ലോ​ക​നം ചെ​യ്യും. ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ൽ ഇ​ഷ്ട​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ഒ​മാ​നെ സു​ൽ​ത്താ​നേ​റ്റി​നെ വേ​ർ​തി​രി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ ഊ​ന്നി​പ്പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന ടൂ​റി​സം ക​മ്പ​നി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക, ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ടൂ​റി​സം ഘ​ട​ക​ങ്ങ​ളി​ലേ​ക്ക് പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യി​ലും ഇ​ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ​യും ഇ​വി​ട​ങ്ങ​ളി​ലു​ള്ള വി​വി​ധ രാ​ജ്യ​ക്കാ​രാ​യ താ​മ​സ​ക്കാ​രെ​യും ആ​ക​ർ​ഷി​ക്കു​ക​യാ​ണ് പ്ര​മോ​ഷ​ന​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ പ​ല​രും ശൈ​ത്യ​കാ​ല വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​മാ​ണ്.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 2022ൽ 14.26 ​ല​ക്ഷം ആ​യി​രു​ന്നെ​ങ്കി​ൽ ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 6.37 ല​ക്ഷ​ത്തി​ല​ധി​കം എ​ത്തി​യ​താ​യി സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ൽ-​ഗ​സ്സാ​നി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman newsTourism Promotion
News Summary - Tourism promotion-Oman with workshop in Kuwait
Next Story