ഒമാനെ അറിയാൻ സൈക്കിളിൽ കറങ്ങി ജൂലിയൻ
text_fieldsമസ്കത്ത്: ഒമാനെ അറിയാൻ സൈക്കിൾ സഞ്ചാരവുമായി ജൂലിയൻ എന്ന ഒാസ്ട്രിയൻ സഞ്ചാരി. ദുബൈയും ഒമാനും കറങ്ങാനുള്ള ലക്ഷ്യവുമായാണ് നാട്ടില്‍നിന്ന് സൈക്കിളുമായി ജൂലിയൻ വിമാനം കയറിയത്. ആദ്യമെത്തിയ ദുബൈ രണ്ടുദിവസം കൊണ്ടുതന്നെ ജൂലിയന്‍ മടുത്തു. അംബരചുംബികളായ കെട്ടിടങ്ങളും നഗരക്കാഴ്ചകളുമൊക്കെ മനസ്സിന് പിടിക്കാതിരുന്നതോടെ സൈക്കിളെടുത്ത് ഒമാനിലേക്ക് വിട്ടു. കഴിഞ്ഞ ആറാഴ്ചയായി വിവിധഭാഗങ്ങളിൽ സന്ദർശനം നടത്തി. തിരിച്ചുപോകാന്‍ ഇനി രണ്ടുനാളുകളെ ബാക്കിയുള്ളൂ.
പ്രകൃതിഭംഗിെക്കാപ്പം പക്ഷെ ഈ നാടും നാട്ടുകാരും നൽകിയ സ്നേഹംനിറഞ്ഞ ഒാർമകൾ തന്നെ ഇവിടെ പിടിച്ചുനിർത്തുന്നതാണെന്ന് ജൂലിയൻ പറയുന്നു. വീടുകളിൽ കൊണ്ടുേപായി താമസിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്ത സ്വദേശിനന്മകളെ കുറിച്ച് പറയാൻ ജൂലിയന്‍ നൂറു നാവ്. സൈക്കിളില്‍തന്നെ സജ്ജീകരിച്ച ടെൻറ് സാമഗ്രികള്‍ ഉപയോഗിച്ച് തമ്പുകെട്ടിയാണ് വിശ്രമവും രാത്രിയുറക്കവുമൊക്കെ.
ഷിനാസ്, ഇബ്രി, ഖസബ്, മുസന്ദം എന്നിവിടങ്ങളിലാണ് ഒമാനികളുടെ ആതിഥ്യം സ്വീകരിക്കാൻ ഭാഗ്യമുണ്ടായത്. കെട്ടിയ ടെൻറ് അഴിപ്പിച്ച് വീടുകളിൽ കൊണ്ടുപോയി താമസസൗകര്യവും ഭക്ഷണവും നല്‍കിയത് മറക്കാൻകഴിയാത്ത ഒാർമയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഈ സമീപനം എന്ന് ജൂലിയൻ പറഞ്ഞു.
മെഡിക്കല്‍ ഫീല്‍ഡിൽ ജോലിചെയ്യുന്ന ഇയാൾ അവധിയെടുത്താണ് നാടുകാണാനിറങ്ങിയത്. ജോലിയുടെ ഭാഗമായി വെല്ലൂര്‍ സി.എം.സി ഹോസ്പിറ്റലില്‍ പരിശീലനത്തിനെത്തിയപ്പോൾ കേരളം കാണാനും എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.