ടൂറിസ്റ്റ് വിസ: കപ്പലുകൾ കാത്ത് മത്രയിലെ വ്യാപാരികൾ
text_fieldsമസ്കത്ത്: ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള ഒമാൻ സർക്കാറിെൻറ തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നത് മത്രയിലെ വ്യാപാരികളെയാണ്. വിനോദ സഞ്ചാരികളുമായി മത്ര തുറമുഖത്ത് വൻ വിേനാദ സഞ്ചാര കപ്പലുകൾ എത്തുന്നതും സ്വപ്നം കണ്ട് കഴിയുകയാണവർ. ഇതോടൊപ്പം വിമാന മാർഗം എത്തുന്ന സഞ്ചാരികളും മത്രയിൽ എത്താറുണ്ട്. കപ്പലുകൾ എത്തുന്നതോടെ കോവിഡിനെ തുടർന്ന് ഉറങ്ങിക്കിടക്കുന്ന മത്രയിലെ വ്യാപാര മേഖല ഉണരുമെന്ന പ്രതീക്ഷയിലാണവർ.
കോവിഡ് മഹാമാരിയെ തുടർന്ന് വൻ പ്രതിസന്ധിയാണ് മത്രയിലെ വ്യാപാരികൾ നേരിടുന്നത്. സീസൺ കച്ചവടമാണ് മത്രയിൽ കാര്യമായി നടക്കുന്നത്. പൊരിഞ്ഞ വ്യാപാരം നടക്കുന്ന നാല് സീസണുകളാണ് ഇൗ വർഷം ആളനക്കമില്ലാതെ കടന്നുപോയതെന്ന് മത്രയിലെ വ്യാപാരികൾ പറയുന്നു. രണ്ട് പെരുന്നാൾ സീസൺ, സ്കൂൾ സീസൺ, ദേശീയ ദിന ആഘോഷ സീസൺ എന്നിങ്ങനെ നാല് സീസണും കാര്യമായ വ്യാപാരമൊന്നുമില്ലാതെയാണ് കടന്നുപോയത്. ഇനിയുള്ളത് വിനോദ സഞ്ചാര കപ്പലുകൾ എത്തുന്ന സീസൺ മാത്രമാണ്. ഒക്ടോബർ മുതലാണ് സാധാരണ ക്രൂയിസ് കപ്പൽ സീസൺ ആരംഭിക്കുന്നത്. ഇക്കുറി വൈകിയാണെങ്കിലും നിറയെ വിനോദസഞ്ചാരികളുമായി കപ്പലുകൾ കരയണയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഇൗ സീസണും നഷ്ടപ്പെടരുതെന്ന പ്രാർഥനയിൽ കഴിയുകയാണവർ.കോവിഡിന് മരുന്ന് ഉടൻ വിപണിയിലിറങ്ങുമെന്ന ലോകാരോഗ്യ സംഘടയുടെ പ്രസ്താവനയാണ് വ്യാപാരികൾക്ക് ആശ്വാസം പകരുന്നത്. ഇൗ സീസണും ലഭിച്ചില്ലെങ്കിൽ വ്യാപാരം തന്നെ പ്രതിസന്ധിയിലാവുന്ന നിരവധി കച്ചവടക്കാർ മത്രയിലുണ്ട്. ഒാരോ പ്രതിസന്ധികൾ അവസാനിക്കുേമ്പാഴും കാര്യങ്ങൾ ഉടൻ നേരെയാവുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞവരാണ് മത്രയിലെ വ്യാപാരികൾ.
ക്രൂയിസ് കപ്പലുകളിൽ എത്തുന്നവരാണ് മത്ര സൂഖിലെത്തുന്ന വിദേശ സഞ്ചാരികളിൽ ഭൂരിപക്ഷവും. ഒാരോ കപ്പലുകളിലും രണ്ടായിരത്തിലധികം സഞ്ചാരികളാണുണ്ടാവുക. ഇവർ കാര്യമായി തങ്ങുന്നത് മത്ര സൂഖിൽ തന്നെയാണ്. ഇവർ എത്തുന്നതോടെ സുഖിൽ ഉത്സവ പ്രതീതിയാണ് സൂഖിലുണ്ടാവുക. മാർച്ച് അവസാനം വരെ ഇൗ തിരക്ക് മത്ര സൂഖിലുണ്ടാവും. ഇൗ സീസൺ മത്രയിലെ വ്യാപാരികൾക്ക് ചാകര കാലമാണ്. സീസൺ കാലത്ത് ഉച്ച അവധി പോലും ഒഴിവാക്കി വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാറുണ്ട്. ഇൗ സീസണിൽ വിനോദ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ഉൽപന്നങ്ങളാണ് വിപണിയിലെത്തുന്നത്. ഒമാനി വസ്ത്രങ്ങളും പരമ്പരാഗത ഉൽപന്നങ്ങളുമാണ് സഞ്ചാരികൾ വാങ്ങിക്കൂട്ടുക. ഒമാനി കന്തൂറ, െതാപ്പി, തലയിൽകെട്ട് തുടങ്ങിയവയാണ് ഇവർക്ക് പ്രിയം. ഒമാനി വസ്ത്രങ്ങൾ അണിയിച്ച് ഒമാനി വേഷത്തിൽ ഒരുക്കുന്ന മലയാളികളടക്കം നിരവധി പേരും മത്ര സൂഖിലുണ്ട്. ഒമാനി വേഷത്തിൽ മത്ര സൂഖിൽ കറങ്ങുന്ന നിരവധി യൂറോപ്യരെ സീസൺ കാലത്ത് കാണാവുന്നതാണ്. കൂടാതെ ഒമാെൻറ കുന്തിരിക്കവും വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമാണ്. ലുബാൻ അത്തർ, ലുബാൻ സ്പ്രേ തുടങ്ങിയ ഒമാനി ഉൽപന്നങ്ങളും സഞ്ചാരികൾ വാങ്ങിക്കൂട്ടാറുണ്ട്.
കഴിഞ്ഞ സീസണിൽ നിരവധി വിനോദ സഞ്ചാരികൾ മത്രയിലെത്തിയിരുന്നു. ഒമാനിൽ ലോക്ഡൗൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുവരെ വിനോദ സഞ്ചാരികൾ മത്രയിലുണ്ടായിരുന്നു. ഇവരിൽനിന്ന് നിരവധി പേർക്ക് രോഗം പടരുകയും ചെയ്തിരുന്നു. ഇങ്ങനെ രോഗം പടർന്ന കരകൗശല വ്യാപാരിയാണ് ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.