സലാലയിലേക്ക് സഞ്ചാരികൾ വന്ന് തുടങ്ങി
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ശൈത്യകാല ടൂറിസത്തിന് മുന്നോടിയായി പോളണ്ടിൽനിന്നുള്ള വിമാനം സലാലയിലെത്തി. 250ലധികം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ടൂറിസത്തിെൻറ വീണ്ടെടുപ്പിന് മന്ത്രാലയം മുൻഗണന നൽകിയിട്ടുണ്ടെന്ന് ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിലെ പ്രമോഷൻ ഡിപ്പാർട്മെൻറ് ഡയറക്ടർ മർവാൻ അൽ ഗസാനി പറഞ്ഞു. ചാർേട്ടഡ് ൈഫ്ലറ്റുകളെ ആകർഷിച്ച് വിനോദ സഞ്ചാരത്തെ ഉൗർജിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ആഴ്ചകൾക്ക് മുമ്പ് രണ്ട് അന്താരാഷ്ട്ര ചാർേട്ടഡ് വിമാനങ്ങളിലായി 358 ഒാളം വിദേശ ടൂറിസ്റ്റുകൾ ഗവർണറേറ്റിൽ എത്തിയിരുന്നു. േസ്ലാവാക്ക്യ, ചെക് റിപബ്ലിക്ക് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പൈതൃക ടൂറിസം മന്ത്രി സലിം മുഹമ്മദ് മഹറൂഖിയുടെ നേൃത്വത്തിൽ ആഗസ്റ്റ് മാസത്തിൽ ദോഫാറിലെ ടൂറിസം മേഖലയുടെ വീണ്ടെടുപ്പിന് പദ്ധതികൾ ആരംഭിച്ചിരുന്നു.
പ്രതിസന്ധി മറികടക്കാനും ടൂറിസം മേഖലയെ എത്രയും വേഗം പഴയ നിലയിലേക്ക് കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച സുരക്ഷ നടപടിക്രമങ്ങൾ, ആരോഗ്യ പെരുമാറ്റച്ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 2018-19 കാലയളവിൽ 196 ചാർേട്ടഡ് വിമാനങ്ങളാണ് എത്തിയത്. ജർമനി, റഷ്യ, ഇറ്റലി, ചെക് റിപബ്ലിക്ക്, േസ്ലാവാക്ക്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 51,950 യാത്രക്കാരാണ് ഇക്കാലയളവിൽ ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ വന്നത്. 2017-18 സീസണിൽ 186 ചാർേട്ടഡ് വിമാനങ്ങളിലായി 44,420 ആളുകളും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.