മത്ര തിരിച്ചുവരുന്നു, റമദാൻ സീസണിൽ കണ്ണുവെച്ച് വ്യാപാരികൾ
text_fieldsമസ്കത്ത്: കോവിഡ് പ്രതിസന്ധിമൂലം ദീർഘകാലം അടച്ചിട്ട മത്ര മാർക്കറ്റ് സാവകാശം സാധാരണ ഗതിയിലേക്ക് നീങ്ങുന്നു. ആഗസ്റ്റ് 18 മുതൽ മത്ര മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ചില്ലറ വ്യാപാര േമഖല സാധാരണ ഗതിയിെലത്തിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മൊത്ത വ്യാപാര മേഖല സാധാരണ ഗതിയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും പൂർണ തോതിലെത്തിയിട്ടില്ല. ചില്ലറ വ്യാപാര മേഖല കൂടി മെച്ചപ്പെട്ടാൽ മാത്രമാണ് സാധാരണ ഗതി പ്രാപിക്കുകയെന്ന് വ്യാപാരികൾ പറയുന്നു.
ഇതിന് സമയമെടുക്കുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ, റമദാൻ സീസൺ വരുന്നതോടെ മാർക്കറ്റ് ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കഴിഞ്ഞ രണ്ട് പെരുന്നാളുകൾക്ക് മാർക്കറ്റ് അടവായതിനാൽ വരുന്ന പെരുന്നാൾ സീസണിൽ മെച്ചപ്പെട്ട വ്യാപാരമുണ്ടാവുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് വ്യാപാരികൾ.
മത്ര സൂഖിലേക്ക് വിേനാദസഞ്ചാരികളുടെ വരവ് നിലച്ചതും ദീർഘകാലം അടച്ചിട്ടതും സൂഖിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ വർധിക്കാൻ തുടങ്ങിയതിനാൽ ഇൗ മേഖലകളിൽ നിന്ന് വിനോദസഞ്ചാരികൾ എത്താൻ സമയമെടുക്കും. അതോടൊപ്പം അഞ്ച് മാസക്കാലം മാർക്കറ്റ് അടച്ചിട്ടതിനാൽ മാർക്കറ്റിലെത്തിയിരുന്ന ഉപഭോക്താക്കൾ സീബ്, റൂവി അടക്കമുള്ള മൊത്ത വ്യാപാര മേഖലയിലേക്ക് മാറിയതും മൊത്ത വ്യാപാര മേഖലക്ക് തിരിച്ചടിയായിട്ടുണ്ട്.
നീണ്ടകാലം അടച്ചിട്ടത് കാരണം രണ്ട് പെരുന്നാൾ സീസൺ, സ്കൂൾ സീസൺ, ദേശീയ സീസൺ എന്നിവ നഷ്ടമായിരുന്നു. ദേശീയ ദിന സീസണിൽ മാർക്കറ്റ് തുറന്നിരുന്നെങ്കിലും കാര്യമായ അനക്കം ഉണ്ടായിട്ടില്ല. അതോടൊപ്പം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ജനങ്ങൾ പണം ചെലവഴിക്കുന്നത്. അതിനാൽ, സൗന്ദര്യ വർധക വസ്തുക്കൾ, വസ്ത്രങ്ങൾ, ഗിഫ്റ്റ് ഇനങ്ങൾ എന്നിവക്ക് ആവശ്യക്കാരില്ല. ആവശ്യക്കാർ തന്നെ വില കുറഞ്ഞ ഇനങ്ങളാണ് വാങ്ങുന്നത്.
അടുത്തിടെ സ്കൂൾ തുറക്കുന്നത് സംബന്ധമായ പ്രഖ്യാപനമുണ്ടായപ്പോൾ വ്യാപാര മേഖലയിൽ അനക്കമുണ്ടായിരുന്നതായി മത്രയിലെ മൊത്ത വ്യാപാരിയായ പൊന്നാനി സ്വദേശി സുബൈർ പറഞ്ഞു.
എന്നാൽ, വിദേശി സ്കൂൾ അടക്കം എല്ലാ സ്കൂളുകളും തുറന്നാൽ മാത്രമാണ് വ്യാപാരം സാധാരണ ഗതി പ്രാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എന്നാലും മൊത്ത വ്യാപാര മേഖല മെച്ചപ്പെടുന്നതായും ചില്ലറ വ്യാപാര സ്ഥാപനങ്ങളുടെ നില മെച്ചപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായായും കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യാപാര മേഖലയിൽ പ്രതീക്ഷ കൈവന്നിമെച്ചപ്പെട്ട വ്യാപാരം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പെരുന്നാളുകൾക്കും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു.
ചൈന, തായ്വാൻ, മലേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ ഷിപ്പിങ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഇൗ രാജ്യങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ എത്തിക്കാൻ പ്രയാസം അനുഭവപ്പെടുന്നതായും ചെലവ് വർധിച്ചതായും മത്രയിലെ മൊത്ത വ്യാപാര സ്ഥാപനമായ റിമാ ഇൻറർനാഷനലിെൻറ പർച്ചേസ് മാനേജർ അഫ്സൽ പറഞ്ഞു.
ഷിപ്പിങ് പ്രയാസമുള്ളതിനാൽ ചരക്കുകൂലി നിരക്കുകൾ ഇരട്ടിയായി വർധിച്ചു. തായ്വാനിൽ നിന്ന് കപ്പലിൽ ഇടം കിട്ടാൻ ക്യൂവിൽ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഉൽപന്നങ്ങളുടെ വില വർധിക്കാൻ കാരണമാക്കിയതായും അഫ്സൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.