ട്രാവൽ ഏജൻസികളുടെ വയറ്റത്തടിച്ച് സംഘടനകളുടെ ചാർേട്ടഡ് വിമാനങ്ങൾ
text_fieldsമസ്കത്ത്: കോവിഡ് മഹാമാരിയിൽ ഏറ്റവുമധികം ആഘാതം നേരിട്ട വിഭാഗമാണ് ട്രാവൽ ഏജൻസികൾ. ഒറ്റക്കും കൂട്ടായും ചാർേട്ടഡ് വിമാന സർവിസുകൾ ഒരുക്കി പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് ട്രാവൽ ഏജൻസികൾ ശ്രമിച്ചുവരുന്നത്. എന്നാൽ, ചില സംഘടനകൾ നടത്തുന്ന ചാർേട്ടഡ് വിമാന സർവിസുകൾ തങ്ങളുടെ വയറ്റത്തടിക്കുന്ന രീതിയിലുള്ളതാണെന്ന് ഒമാനിലെ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നു.
കോവിഡ് വ്യാപന സമയത്ത് മറ്റ് ഗൾഫ്നാടുകളിലെ പോലെ പ്രശംസയേറെ പിടിച്ചുപറ്റിയ സേവനങ്ങൾ നടത്തിയവരാണ് ഒമാനിലെ മിക്ക പ്രവാസി സംഘടനകളും. കോവിഡ് വ്യാപന സമയത്ത് പ്രവാസി സംഘടനകൾ ഒരുക്കിയ ചാർേട്ടഡ് വിമാന സർവിസുകളെ തള്ളിപ്പറയുന്നില്ലെന്നും നാടണയാൻ വഴിയില്ലാതിരുന്നവർക്ക് വലിയ രീതിയിലാണ് ഇത് തുണയായതെന്നും ട്രാവൽ ഏജൻസി പ്രതിനിധികൾ പറയുന്നു. അത്യാവശ്യക്കാർ നാടണഞ്ഞതോടെ ഭൂരിപക്ഷം സംഘടനകളും ഒമാനിൽനിന്ന് നാട്ടിലേക്കുള്ള ചാർേട്ടഡ് സർവിസുകൾ നിർത്തി.
എന്നാൽ, ചില സംഘടനകൾ മാത്രം വീണ്ടും സർവിസുകൾ തുടരുകയാണ്. ഒമാനിൽനിന്ന് നാട്ടിലേക്കും തിരിച്ച് ഒമാനിലേക്കുമുള്ള റൗണ്ട് ട്രിപ് ആയാണ് ഇപ്പോൾ സർവിസുകൾ നടത്തുന്നത്. ചോദിച്ചാൽ ചാരിറ്റിയെന്ന് പറയുമെങ്കിലും ലാഭം മാത്രമാണ് ലക്ഷ്യമെന്നത് ഇവരുടെ നിരക്കുകളിൽ നിന്ന് വ്യക്തമാണെന്ന് ഇവർ ആരോപിക്കുന്നു.
ട്രാവൽ ഏജൻസികളുടെ സർവിസുകളേക്കാൾ അഞ്ച് റിയാൽ മാത്രം കുറവ് വരുത്തിയാണ് ഇത്തരക്കാരുടെ ടിക്കറ്റ് വിൽപന. മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള ട്രാവൽ ഏജൻസി സർവിസിന് ഇപ്പോൾ 70 റിയാലാണ് നിരക്ക്. എന്നാൽ, ഇവർ 65 റിയാൽ വരെയാണ് ഇൗടാക്കുന്നത്. കേരളത്തിൽനിന്ന് മസ്കത്തിലേക്കുള്ള സർവിസിന് സംഘടനകൾ 190 റിയാലാണ് ആദ്യം ഇൗടാക്കിയത്.
എന്നാൽ, ഏജൻസിക്കാർ നിരക്ക് കുറച്ചതോടെ ഇവരും നിരക്ക് താഴ്ത്തി. ഇപ്പോൾ ഏജൻസികൾ 150 റിയാൽ വരെയും ഇവർ 145 റിയാൽ വരെയുമാണ് ഇൗടാക്കുന്നത്. ടിക്കറ്റ് വിൽപനക്ക് പുറമെ നാട്ടിൽ പോയി മടങ്ങിവരുന്ന വിമാനത്തിൽ കൊണ്ടുവരുന്ന കാർഗോയിൽ നിന്നുള്ള വരുമാനവും ഇവർക്ക് അധികമായി ലഭിക്കുന്നുണ്ട്. ചാരിറ്റിയാണ് ലക്ഷ്യമെങ്കിൽ സൗജന്യമായോ അല്ലെങ്കിൽ 100 റിയാൽ താഴെ നിരക്കിനോ സർവിസ് നടത്തട്ടെയെന്നുമാണ് ഏജൻസിക്കാർ പറയുന്നത്. പ്രവാസികൾക്ക് തുണയാകുന്ന ഇത്തരം സർവിസുകളെ പിന്തുണക്കും. കഴിഞ്ഞ ഫെബ്രുവരി മുതൽ ഒമാനിലെ ട്രാവൽ ഏജൻസികൾ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്.
തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒപ്പം മാസങ്ങളായി ശമ്പളം ലഭിക്കാത്തവരും ധാരാളം. പലരും ഒാഫിസുകൾ അടച്ചുപൂട്ടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഭക്ഷണത്തിന് പോലും പ്രയാസമനുഭവിക്കുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇൗ മേഖലയിലുള്ളവർ പറയുന്നു. യാത്രാ വിമാന സർവിസ് നിലച്ചതിനാൽ ചാർേട്ടഡ് സർവിസിൽ നിന്ന് കിട്ടുന്ന ചെറിയ ലാഭം മാത്രമാണ് ഇവരുടെ നിലനിൽപിന് ലഭിക്കുന്നത്. ഇൗ ലാഭം പ്രതീക്ഷിച്ച് സംഘടനകൾ കൂടി രംഗത്തെത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഇവർ പറയുന്നു.
അതിനിടെ വന്ദേ ഭാരത് സർവിസുകളിൽ കുറഞ്ഞ നിരക്കിന് ഒമാനിലേക്ക് യാത്ര ചെയ്യാൻ അവസരം ലഭ്യമാണ്.
വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയുള്ളവർക്ക് കൊച്ചിയിൽ നിന്ന് 83 റിയാലും കോഴിക്കോട്ടുനിന്നും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും 85 റിയാൽ വീതമാണ് മസ്കത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.