യാത്രാവിലക്ക്: ഒമാനിലെത്താൻ പാക്കേജുമായി ട്രാവൽ ഏജൻസികൾ
text_fieldsമസ്കത്ത്: ഇന്ത്യയിൽനിന്നുള്ളവർക്ക് പ്രവേശനവിലക്ക് നിലവിൽവന്നതോടെ മറ്റു രാജ്യങ്ങളിലൂടെ ഒമാനിലെത്തിക്കുന്ന പാക്കേജുമായി ട്രാവൽ ഏജൻസികൾ. ശ്രീലങ്ക, ഖത്തർ, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലൂടെ എത്തിക്കാനുള്ള പക്കേജുകളാണ് ട്രാവൽ ഏജൻസികൾ നൽകുന്നത്. 14 ദിവസം ഹോട്ടലിൽ തങ്ങാനും കോവിഡ് ടെസ്റ്റ് നടത്തി ഒമാനിലെത്തിക്കുന്ന സൗകര്യമാണ് ഇവർ ഒരുക്കുന്നത്.
എന്നാൽ, നേപ്പാൾവഴി ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് വിലക്ക് നിലവിൽവന്നതോടെ ഇൗവഴിയുള്ള യാത്ര ഇനി സാധ്യമാകില്ല. നിലവിൽ കാര്യമായി ശ്രീലങ്ക വഴിയുള്ള പക്കേജുകളാണ് നിലവിലുള്ളത്. ശ്രീലങ്കയിൽനിന്ന് ഒമാൻ എയർ, ശ്രീലങ്കൻ എയർ, സലാം എയർ എന്നിവ ഒമാനിലേക്ക് സർവിസുകൾ നടത്തുന്നതും ഇന്ത്യയുമായി അടുത്തുനിൽക്കുന്നതുമാണ് ഇൗ വഴിക്ക് പ്രചാരണം ലഭിക്കുന്നത്. ഖത്തർ വിസിറ്റ് വിസ അനുവദിക്കാത്തതാണ് ഖത്തർവഴി യാത്രക്ക് പ്രധാന തടസ്സം. താരതമ്യേന പ്രശ്നങ്ങളില്ലാത്ത ബഹ്റൈൻവഴിയുള്ള പാക്കേജുകളും നൽകാൻ ട്രാവൽ ഏജൻറുകൾക്ക് പദ്ധതിയുണ്ട്. ശ്രീലങ്കയിൽ 15 ദിവസത്തെ ഹോട്ടൽ താമസം, എ.സി മുറി, ഭക്ഷണം, വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലെത്തിക്കൽ, ഹോട്ടലിൽനിന്ന് തിരിച്ച് വിമാനത്താവളത്തിലെത്തിക്കൽ, നികുതി, കോവിഡ് 19 ഇൻഷുറൻസ് എന്നിവ അടക്കമുള്ളതാണ് പക്കേജുകൾ. ഇൗ സൗകര്യത്തോടെയുള്ള പാക്കേജുകൾ ഒറ്റമുറിക്ക് 380 റിയാലിലാണ് ആരംഭിക്കുന്നത്.
മുറിയിൽ രണ്ട് േപർ ഒന്നിച്ച് താമസിക്കുകയാണെങ്കിൽ 225 റിയാലും മൂന്ന് പേർ ഒന്നിച്ച് താമസിക്കുകയാണെങ്കിൽ 195 റിയാലും ഇൗ പാക്കേജിന് മാത്രം നൽകേണ്ടിവരും. അഞ്ചിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 95 റിയാലാണ് ചുരുങ്ങിയ പാക്കേജ് നിരക്ക്. ഒമാനിലേക്ക് വരുന്നതിനുള്ള പി.സി.ആർ ടെസ്റ്റിന് 15.500 റിയാലും വിമാന ടിക്കറ്റ് നിരക്കുകളും ഒമാൻ വിമാനത്താവളത്തിലെ പി.സി.ആർ ടെസ്റ്റും ക്വാറൻറീൻ നിരക്കും യാത്രക്കാരൻ സ്വന്തം ചെലവിൽ വഹിക്കണം.
വരുംദിവസങ്ങളിൽ കൂടുതൽ ട്രാവൽ ഏജൻറുകൾ ഇൗമേഖലയിൽ രംഗത്തുവരുന്നതോടെ നിരക്കുകൾ കുറയുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ നേപ്പാളിന് സമാനമായി മറ്റു രാജ്യങ്ങളും നിലപാടെടുത്താൽ യാത്ര പൂർണമായും മുടങ്ങും. അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയ നിരവധിപേർ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിലുമുണ്ട്. നിയന്ത്രണങ്ങൾ അടുത്തൊന്നും നീങ്ങുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയവർക്ക് ഇത്തരം പാേക്കജുകളെ ആശ്രയിക്കേണ്ടിവരും. അതിനിടെ എയർ ഇന്ത്യ എക്പ്രസിെൻറ വെബ്സൈറ്റ് പ്രശ്നം പരിഹരിക്കാതെ കിടക്കുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
നിലവിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്പ്രസ് ഒാഫിസുകൾ വഴി മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നത്. ഒമാനിൽ കമ്പനിക്ക് രണ്ടോ മൂന്നോ ഒാഫിസുകൾ മാത്രമാണുള്ളത്. ഇത് കേരളത്തിലേക്കുള്ള യാത്രക്കാരെയാണ് െഎറ കുഴക്കുന്നത്. അതോടൊപ്പം ടിക്കറ്റ് കാൻസൽ ചെയ്യേണ്ടതടക്കമുള്ള സേവനങ്ങൾ ആവശ്യമുള്ള സമയത്ത് സൈറ്റ് പ്രവർത്തനരഹിതമായത് ഏറെ പ്രയാസമുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.