വനിത ദിനം: സാമൂഹിക സേവകർക്ക് ആദരം
text_fieldsമസ്‌കത്ത്: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഗിരിജ ബക്കര്‍ ഫൗണ്ടേഷന്‍റെയും മിഡില്‍ ഈസ്റ്റ് നഴ്‌സറിയുടെയും ആഭിമുഖ്യത്തില്‍ മികച്ച സാമൂഹിക സേവനം കാഴ്ചവെച്ച ഒമ്പതു സ്ത്രീകളെ ആദരിച്ചു.
60 ശതമാനത്തോളം പൊള്ളലേറ്റിട്ടും നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന മര്‍യം ഖല്‍ഫാന്‍, സാമൂഹിക സേവന രംഗത്തു മുദ്രപതിപ്പിച്ച അസ്ര അലീം, നൃത്തരംഗത്തെ പ്രാവീണ്യത്തിന് ഐശ്വര്യ ഹെഗ്ഡെ, ഒമാന്‍ കടല്‍ തീരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന അമ്മുജം രവീന്ദ്രന്‍, ചിത്രകല നൈപുണ്യത്തിന് അഞ്ജലി ബാബു, സംഗീത, വാദ്യോപകരണങ്ങളിലെ സമര്‍പ്പിത ജീവിതങ്ങള്‍ക്ക് കല ശ്രീനിവാസന്‍, ധന്യ രതീഷ്, ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനു വര്‍ത്തിക്കുന്ന ഡോ. ഗായത്രി നരസിംഹന്‍, വിദ്യാഭ്യാസ, വൈജ്ഞാനിക രംഗത്തെ നേട്ടങ്ങള്‍ക്ക് ജോയ് കബസിന്ദി കമണിരെ എന്നിവരെയാണ് ആദരിച്ചത്.
സുൽത്താനേറ്റിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഹോരാത്രം പ്രയത്‌നിച്ച ഗിരിജ ബക്കറിന്‍റെ നാമധേയത്തിലുള്ള പുരസ്‌കാരങ്ങള്‍ക്ക് എന്തുകൊണ്ടും ഇവര്‍ യോഗ്യരാണെന്നു പരിപാടി അവതരിപ്പിച്ച ഗിരിജ ബക്കറിന്‍റെ മകളും മാധ്യമപ്രവര്‍ത്തകയുമായ ലക്ഷ്മി കോതനേത്ത് പറഞ്ഞു. നവരത്‌നങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവരാണ് അംഗീകാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവരെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചിത്ര നാരായണന്‍ പറഞ്ഞു.
കുഞ്ഞുമനസ്സുകളില്‍ ജീവിതമൂല്യങ്ങള്‍ പകര്‍ന്ന് മൂന്നു പതിറ്റാണ്ടു പിന്നിടുന്ന സ്‌കൂളിലെ വിശിഷ്ടസേവനത്തിന് രക്ഷാധികാരി ഫരീദ അല്‍ സദ്ജലി, ശാന്തി ടീച്ചര്‍, ബെലിന്ത ഡിക്രൂസ്, രേവതി, ഹെമാനി, ഷമീന്‍, ഐറീന്‍, സുജാത, ശ്യാമള, നേഹ, സുഷ്മിത, വിമി, ദേബാഞ്ജലി എന്നീ അധ്യാപികമാരെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.