Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: തൃശൂർ...

കോവിഡ്​: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്​കത്ത്​: ഒമാനിൽ ഒരു മലയാളി കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ഷുക്കൂര്‍ (58) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ആറ് ദിവസത്തോളം മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.

റൂവി എം.ബി.ഡിയിലെ പെട്രോൾ സ്‌റ്റേഷനില്‍ കാര്‍ വാഷിംഗ് വിഭാഗം ജീവനക്കാരനായിരുന്നു. 24 വര്‍ഷത്തോളമായി ഒമാനിലുള്ള ഷുക്കൂർ ഡിസംബറില്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. റഹീമയാണ്​ ഭാര്യ. ഖദീജ തസ്‌നീം, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ്​ മക്കൾ. മൃതദേഹം അമിറാത്തില്‍ ഖബറടക്കി. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന 34ാമത്തെ മലയാളിയാണ്​ ഷുക്കൂര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - trissur native dies at oman
Next Story