Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉഷ്ണമേഖല ന്യൂനമർദം:...

ഉഷ്ണമേഖല ന്യൂനമർദം: ഞായറാഴ്ച ദോഫാറിലും അൽ വുസ്തയിലും കനത്ത മഴക്ക്​ സാധ്യത

text_fields
bookmark_border
climate, Depression
cancel

മസ്കത്ത്​: അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത്​ അടുത്ത 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖല ന്യൂനമർദമായി മാറുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മണിക്കൂറിൽ 31 കി.മീറ്ററിൽ​ താഴെ വേഗതയിലാണ്​ കാറ്റ്​ വീശിക്കൊണ്ടിരിക്കുന്നത്​. നിലവിൽ ഒമാൻ തീരത്തുനിന്ന്​ 1440 കി.മീറ്റർ അകലെയാണ്​ ന്യൂനമർദം​.

ഉഷ്ണമേഖല ന്യൂനമർദം ഒമാൻ, യമൻ തീരങ്ങളിലേക്ക് നീങ്ങുമെന്നാന്ന്​ പ്രാരംഭ സൂചനകൾ​. ഇത് മേഘങ്ങളുടെ ആവിർഭാവത്തിനും ഞായറാഴ്ച ഉച്ചക്ക് ശേഷം അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കനത്ത മഴക്കും കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, രാജ്യത്തെ വിവിധ ഗവർണറേറുകളിൽ ബുധനാഴ്ച കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്​-വടക്ക്​ ബാത്തിന, ദാഖിലിയ, മസ്‌കത്ത്​, ദാഹിറ, ശർഖിയ ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലാണ്​ മഴ പെയ്യുക. വിവിധ ഇടങ്ങളിൽ 15 മുതൽ 40 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainOmanTropical Depression
News Summary - Tropical Depression: Chance of heavy rain in Dhofar and Al Wusta on Sunday
Next Story