Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ഷ്ണ​മേ​ഖ​ല...

ഉ​ഷ്ണ​മേ​ഖ​ല ന്യൂ​ന​മ​ർ​ദം: ഒമാനിൽ ഇ​ന്ന് മു​ത​ൽ മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
rain alert
cancel

മ​സ്ക​ത്ത്: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ഉ​ഷ്ണ​മേ​ഖ​ല ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മാ​ൻ തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്ന് ഏ​ക​ദേ​ശം 950 കി.​മീ അ​ക​ലെ​യാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഉ​ഷ്ണ​മേ​ഖ​ല ന്യൂ​ന​മ​ർ​ദം പ​ടി​ഞ്ഞാ​റോ​ട്ട് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കും ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ലേ​ക്കും നീ​ങ്ങു​ന്ന​താ​യാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ത് തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റു​മെ​ന്നും തി​ങ്ക​ളാ​ഴ്‌​ച രാ​ത്രി മു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച​വ​രെ മ​ഴ തു​ട​ർ​ന്നേ​ക്കും. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മോ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ മ​ഴ ല​ഭി​ച്ചേ​ക്കു​​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ലെ ഉ​​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് ​പ്രാ​​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ​ചെ​യ്തു. ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചേ​ക്കു​ക.

മ​സ്ക​ത്ത്, വ​ട​ക്ക​ൻ ശ​ർ​ഖി​യ, ദ​ഖി​ലി​യ, തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, ദാ​ഹി​റ, ബു​റൈ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ​യു​ടെ മ​ഴ​യു​ടെ അ​ള​വ് 30-80 മി.​മീ വ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 64 കി.​മീ വേ​ഗ​ത്തി​ൽ കാ​റ്റും വീ​ശ​യേ​ക്കും.

ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​​ഗ്ര​ത പാ​ലി​ക്കാ​നും മു​ൻ​ക​രു​ത​ലെ​ടു​ക്കാ​നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്. വാ​ദി​ക​ൾ നി​റ​ഞ്ഞ് ഒ​ഴു​ക്കു​ണ്ടാ​വു​ക​യും മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRain Alert
News Summary - Tropical pressure- Rain likely in Oman from monday onwards
Next Story