മസ്കത്ത്-നിസ്വ റോഡിൽ ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
text_fieldsഅപകടത്തിൽപ്പെട്ട ട്രക്ക്
മസ്കത്ത്: ലോഡ് കയറ്റിപ്പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മസ്കത്ത്-നിസ്വ റോഡിൽ ബിദ്ബിദിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വലിയ അളവിൽ ലോഡുമായെത്തിയ ട്രക്ക് അതുവഴി പോകുകയായിരുന്ന മറ്റൊരു വാഹനത്തിനുമേൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഈ വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. അപകടത്തെതുടർന്ന് കുതിച്ചെത്തിയ റോയൽ ഒമാൻ പൊലീസ് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനും പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.