Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്രം​പ് ഇം​പാ​ക്റ്റ്:...

ട്രം​പ് ഇം​പാ​ക്റ്റ്: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് സ​ർ​വ​കാ​ല റെക്കോ​ഡി​ൽ

text_fields
bookmark_border
omani riyal
cancel

മ​സ്ക​ത്ത്: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് ബു​ധ​നാ​ഴ്ച ഒ​രു റി​യാ​ലി​ന് 218.55 രൂ​പ എ​ന്ന സ​ർ​വകാ​ല റെ​ക്കോ​ഡി​ലെ​ത്തി. ആ​യി​രം രൂ​പ​ക്ക് 4.575 റി​യാ​ൽ ന​ൽ​കി​യാ​ൽ മ​തി​യാ​വും. എ​ന്നാ​ൽ, വി​നി​മ​യ നി​ര​ക്കി​ന്റെ അ​ന്താ​രാ​ഷ്ട്ര പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ​യി​ൽ ഒ​രു റി​യാ​ലി​ന് 219.19 രൂ​പ എ​ന്ന നി​ര​ക്കാ​ണ് കാ​ണി​ക്കു​ന്ന​ത്.

ഇ​തു കാ​ര​ണം പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നാ​ൽ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. വി​നി​മ​യ നി​ര​ക്ക് ഇ​ത്ര ഉ​യ​ർ​ന്നി​ട്ടും വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​ക്സ്ചേ​ഞ്ച് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​താ​യും ഇ​വ​ർ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പ​ല സ്ഥാ​പ​ന​ങ്ങ​ളും റി​യാ​ലി​ന് 218.30 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​തോ​ടെ പ​ണം ക​രു​തി​വെ​ച്ചി​രു​ന്ന നി​ര​വ​ധി പേ​ർ വ​ൻ സം​ഖ്യ​ത​ന്നെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ന​ൽ​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. രാ​വി​ലെ 218.35 നി​ര​ക്കു​ക​ൾ ന​ൽ​കി​കൊ​ണ്ടാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​താ​ണ് വി​നി​മ​യ നി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണം. ഒ​രു ഡോ​ള​റി​​ന്റെ വി​ല ബു​ധ​നാ​ഴ്ച​ച 84.17 രൂ​പ​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച ഒ​രു ഡോ​ള​റി​ന്റെ വി​ല 84.10 രൂ​പ​യാ​യി​രു​ന്നു. കു​റേ ദി​വ​സ​മാ​യി ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി ഇ​ന്ന​ലെ കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നു.

ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന ഫോ​റി​ൻ ഇ​ൻഡ്​റ്റ്യ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റേ​ഴ്സ് നി​ക്ഷേ​പം വ​ൻ തോ​തി​ൽ പി​ൻ​വ​ലി​ച്ച​താ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക്ക് വി​ന​യാ​യ​ത്. ചൈ​ന​യി​ലാ​ണ് ഇ​പ്പോ​ൾ വി​ദേ​ശ നി​ക്ഷേ​പ​ക​ർ ക​ണ്ണു​വെ​ക്കു​ന്ന​ത്. ഒ​പെ​ക് ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ത്ത​ത് അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ എ​ണ്ണ വി​ല വ​ർ​ധി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ ട്രം​പ് അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ പോ​വു​ന്ന​താ​ണ് വി​നി​മ​യ നി​ര​ക്ക് വ​ർ​ധി​ക്കാ​നു​ള്ള ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന കാ​ര​ണം. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. ട്രം​പ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തോ​ടെ പ​ലി​ശ നി​ര​ക്ക് വ​ർ​ധി​ക്കു​മെ​ന്ന​ത​ട​ക്ക​മു​ള്ള പ്ര​തീ​ക്ഷ​ക​ൾ ഡോ​ള​ർ ശ​ക്ത​മാ​വാ​ൻ കാ​ര​ണ​മാ​ക്കി.

ഇ​തി​നെ ട്രം​പ് ട്രേ​ഡി​ങ് എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. മ​റ്റു ക​റ​ൻ​സി​ക​ളെ അ​പേ​ക്ഷി​ച്ച് ഡോ​ള​റി​ന്റെ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന ഡോ​ള​ർ ഇ​ന്റ​ക്സ് ഒ​റ്റ ദി​വ​സം കൊ​ണ്ട് 1.5 ശ​ത​മാ​ന​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഡോ​ള​ർ ഇ​ന്റ​ക്സ് 104.9 പോ​യി​ന്റി​ലെ​ത്തി. ഇ​തു​ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​ണ്.

ഡോ​ള​ർ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ എ​ല്ലാ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും മൂ​ല്യം ഇ​ടി​ഞ്ഞി​ട്ടു​ണ്ട്. എ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​യി​ൽ 1.2 ശ​ത​മാ​നം ത​ക​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. എ​താ​യാ​ലും ട്രം​പ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ വി​നി​മ​യ നി​ര​ക്ക് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ൾ. അ​തി​നാ​ൽ ഇ​നി​യും ഉ​യ​ർ​ന്ന നി​ര​ക്ക് ല​ഭി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRiyal Exchange RateMoney Value
News Summary - Trump Impact- Riyal Exchange Rate at All-Time Record
Next Story