Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ്വാ​ല ഫ​ല​ജ് വ​ടംവ​ലി...

ജ്വാ​ല ഫ​ല​ജ് വ​ടംവ​ലി മാ​മാ​ങ്കം; ഫ​ല​ജ് കൈ​ര​ളി ജേ​താ​ക്ക​ള്‍

text_fields
bookmark_border
tug of war
cancel
camera_alt

ജ്വാ​ല ഫ​ല​ജ് കൂ​ട്ടാ​യ്മ ഫ​ല​ജ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തി​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ജേ​താ​ക്ക​ളാ​യ

ഫ​ല​ജ് കൈ​ര​ളി

സു​ഹാ​ര്‍: ജ്വാ​ല ഫ​ല​ജ് കൂ​ട്ടാ​യ്മ ഫ​ല​ജ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തി​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ഫ​ല​ജ് കൈ​ര​ളി ജേ​താ​ക്ക​ളാ​യി. സു​ഹാ​റി​ലെ​യും ഫ​ല​ജി​ലെ​യും വി​വി​ധ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ടീം ​പ​സി​ഫി​ക് ബ്ലൂ ​ര​ണ്ടാം സ്ഥാ​നം നേ​ടി. അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും ത​ങ്ങ​ളു​ടെ ആ​വേ​ശം വ​ട​ത്തി​ല്‍ ആ​വാ​ഹി​ച്ച് മു​ന്നേ​റി. ചെ​റി​യ നീ​ക്ക​ത്തി​ല്‍ എ​തി​ര്‍ ടീ​മി​നെ വ​ലി​ച്ചു വീ​ഴ്ത്തി ഫ​ല​ജ് കൈ​ര​ളി ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ്വ​ന്ത​മാ​ക്കി.

മി​ക​ച്ച സം​ഘാ​ട​ക നേ​തൃ​ത്വ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​രം സി​റാ​ജ് ത​ല​ശ്ശേ​രി, സി​യാ​ദ്, സു​രേ​ഷ്, മ​ജീ​ദ്, ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ നി​യ​ന്ത്രി​ച്ചു. വി​ജ​യി​ക​ള്‍ക്കും ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍ക്കും രാ​മ​ച​ന്ദ്ര​ന്‍ താ​നൂ​ര്‍, രാ​ജേ​ഷ് കെ.​വി, ത​മ്പാ​ന്‍ ത​ളി​പ്പ​റ​മ്പ, മ​ജീ​ദ് ഹി​ജാ​രി എ​ന്നി​വ​ര്‍ ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ന​ല്‍കി.

ആ​വേ​ശ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ ടീ​മു​ക​ള്‍ക്കും വ​ടം​വ​ലി കോ​ഓ​ഡി​നേ​റ്റ​ര്‍ നി​ബി​ന്‍ ജി​ത്ത് ന​ന്ദി അ​റി​യി​ച്ചു. വ​രും വ​ര്‍ഷ​ങ്ങ​ളി​ലും ഇ​തി​ന്റെ തു​ട​ര്‍ച്ച​യാ​യി വ​ടം​വ​ലി മാ​മാ​ങ്കം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജ്വാ​ല ഫ​ല​ജ് സം​ഘ​ട​ക സ​മി​തി​ക്കു വേ​ണ്ടി സു​രേ​ഷ്, ഇ​ക്ബാ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsTug of WarCompetition
News Summary - Tug of War competition- Falaj Kairali winners
Next Story