ഡെസേര്‍ട്ട് കപ്പ്: ഒമാന്‍ മിന്നും വിജയം
text_fieldsമസ്കത്ത്: ഡെസേര്‍ട്ട് കപ്പ് ട്വന്റി20 മത്സരത്തിൽ കൂറ്റൻ വിജയവുമായി ഒമാന്‍. ആമിറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ടൂർണമെന്റിൽ ബഹ്റൈനെ 106 റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഒമാന്‍ ക്യാപ്റ്റന്‍ സീശാന്‍ മഖ്സൂദിന്റെ സെഞ്ച്വറി (44 പന്തില്‍ 102 റണ്‍സ്) മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് എടുത്തത്. മുഹമ്മദ് നദീം (30), ജതീന്ദര്‍ സിങ് (28) എന്നിവരുടെ പ്രകടനവും സ്കോർ 200 റൺസ് കടക്കാൻ ഒമാനെ സഹായിച്ചു. ബഹ്റൈനുവേണ്ടി സത്യ രുമേഷ് മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈൻ 16 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത സമയ് ശ്രീവാസ്തവ, രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ബിലാല്‍ ഖാന്, റഫീയുല്ല എന്നിവരാണ് ബഹ്റൈനെ കുറഞ്ഞ റണ്ണിൽ പുറത്താക്കിയത്. ബഹ്റൈന്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതാണ് തിരിച്ചടിയായത്.
ഡേവിഡ് മാത്യൂസ് (39), അഹ്മദ് ബിന്‍ നാസര്‍ (28), ഇംറാന്‍ (22) എന്നിവരാണ് താരതമ്യേന മികച്ച പ്രകടനം നടത്തിയ ബഹ്റൈൻ ബാറ്റർമാർ. ടോസ് നേടിയ ബഹ്റൈൻ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.