ട്വന്റി20 പരമ്പര: ഒമാന് മൂന്നു വിക്കറ്റ് ജയം
text_fieldsഒമാൻ ടീമംഗങ്ങൾ (ഫയൽ)
മസ്കത്ത്: പാപ്വന്യൂഗിനിക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒമാന് മൂന്നു വിക്കറ്റ് ജയം. അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ട് ടർഫ് ഒന്നിൽ നടന്ന മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത പാപ്വന്യൂഗിനി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ മൂന്നു പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് വിജയം കാണുകയായിരുന്നു. കശ്യപ് പ്രജാപതി (57*), സീഷാൻ മഖ്സൂദ് (42), പ്രതീക് അത്താവലെ (14) എന്നിവരുടെ ബാറ്റിങ് മികവാണ് ഒമാന് വിജയം എളുപ്പമാക്കിയത്. സീഷാൻ മഖ്സൂദ്, ബിലാൽ ഖാൻ എന്നിവർ സുൽത്താനേറ്റിനുവേണ്ടി രണ്ടു വീതം വിക്കറ്റെടുത്തു. അസ്സാദ് വാല (40), ഹിരിഹിരി (34), ചാർസ് അമിനി (24) എന്നിവരാണ് പാപ്വന്യൂഗിനിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ചാദ് സോപർ മൂന്നും ജോൺ കാരികോ രണ്ടും വിക്കറ്റെടുത്തു. ടോസ് നേടിയ ഒമാൻ പാപ്വന്യൂഗിനിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.