ട്വന്റി 20 ലോകകപ്പ്: ഒമാനെ സീഷാൻ മഖ്സൂദ് നയിക്കും
text_fieldsമസ്കത്ത്: ട്വന്റി 20 ലോകകപ്പിനുള്ള ഒമാൻ ദേശീയ ടീമിനെ സീഷാൻ മഖ്സൂദ് നയിക്കും. ആഖിബ് ഇൽയാസ് ആണ് വൈസ് ക്യാപ്റ്റൻ. ബാറ്റ്സ്മാൻ ജതീന്ദർ സിങ്, ഓൾറൗണ്ടർമാരായ സുഫ്യാൻ മഹ്മൂദ്, ഖവാർ അലി, ബൗളർ ബിലാൽ ഖാൻ എന്നിവരും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്. മികച്ച താരങ്ങളെ അണിനിരത്തിയാണ് കോച്ച് ദുലീപ് മെൻഡിസ് ദേശീയ ടീമിനെ പ്രഖ്യാപിച്ചത്. മുംബൈക്കെതിരെ നടന്ന സന്നാഹ മത്സരത്തിലെ പ്രകടനം കൂടി പരിഗണിച്ചാണ് ടീമിെൻറ പ്രഖ്യാപനം. 2016ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിലും ഒമാൻ യോഗ്യത നേടിയിരുന്നു. ഒക്ടോബർ 17നാണ് ഗ്രൂപ്പുതല മത്സരങ്ങൾ ആരംഭിക്കുക. ബംഗ്ലാദേശ്, ന്യൂഗിനിയ, സ്കോട്ട്ലൻഡ് ടീമുകൾക്ക് ഒപ്പമാണ് ഒമാനുള്ളത്. ഗ്രൂപ് ചാമ്പ്യൻമാരായാൽ ഇന്ത്യയും പാകിസ്താനും ന്യൂസിലാൻഡും അഫ്ഗാനിസ്താനും ഉൾപ്പെടുന്ന സൂപ്പർ 12 റൗണ്ടിലെ ഗ്രൂപ് ഒന്നിൽ ഒമാന് ഇടം ലഭിക്കും. സൂപ്പർ 12 മത്സരങ്ങൾ യു.എ.ഇയിലാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.