ട്വൻറി20 ലോകകപ്പ് പ്രാഥമിക റൗണ്ട്: കടുവകളെ മെരുക്കാൻ ഒമാൻ
text_fieldsമസ്കത്ത്: ട്വൻറി20 ലോകകപ്പ് പ്രാഥമിക റൗണ്ടിലെ കഴിഞ്ഞ ദിവസത്തെ വിജയത്തിെൻറ ആത്മവിശ്വാസത്തിൽ ഒമാൻ ചൊവ്വാഴ്ച ബംഗ്ലാദേശിനെ നേരിടും. അമീറാത്തിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വൈകീട്ട് ആറിനാണ് മത്സരം. ഉച്ചക്ക് രണ്ടിനു നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ അട്ടിമറിച്ച സ്കോട്ലൻഡ് പാപ്വന്യൂഗിനിയയെ നേരിടും. ചൊവ്വാഴ്ച നബിദിനത്തിെൻറ പൊതുഅവധി ദിനം കൂടി ആയതിനാൽ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു. ടൂർണമെൻറ് ആരംഭിക്കുന്നതിനു മുമ്പ് സൂപ്പർ 12ലേക്കു പ്രവേശനം ഉറപ്പിച്ച ടീമായിരുന്നു ബംഗ്ലാദേശ്. എന്നാൽ, കഴിഞ്ഞ ദിവസം സ്കോട്ലൻഡിനോട് ഏറ്റ അപ്രതീക്ഷിത തോൽവി കാര്യങ്ങൾ തകിടം മറിച്ചു. ബംഗ്ലാ കടുവകളുടെ ഇൗ സമ്മർദം മുതലെടുക്കാനായിരിക്കും ഒമാൻ ശ്രമിക്കുക.
ലോകകപ്പ് പ്രാഥമിക മത്സരങ്ങൾക്കായി ആഴ്ചകളായി സ്കോട്ലൻഡ് ഒമാനിലുണ്ട്. ഒമാനിലെ സാഹചര്യങ്ങളുമായി പെട്ടന്നവർക്ക് ഇണങ്ങാൻ സാധിച്ചു. ഇതുതന്നെയാണ് ബംഗ്ലാദേശിനെ സ്കോട്ലൻഡിന് അട്ടിമറിക്കാൻ സാധിച്ചതെന്ന് വിദഗ്ധർ പറയുന്നു. ഇൗയൊരു ആനുകൂല്യം തന്നെയായിരിക്കും ഇന്ന് ഒമാനും ഉന്നംവെക്കുന്നത്. ഇന്ന് കൂടി ജയിച്ചാൽ ഒമാൻ സൂപ്പർ പ്രന്തണ്ടിലേക്ക് യോഗ്യത നേടും. തോറ്റാൽ അടുത്ത മത്സരം സ്കോട്ലൻഡിനെതിരെയാണ്.
ബംഗ്ലാദേശിന് പാപ്വന്യൂഗിനി ആയിരിക്കും എതിരാളി. അങ്ങനെ ആകുമ്പോൾ കൂടുതൽ സമ്മർദം ഒമാനാകും. അതിനാൽ സൂപ്പർ പന്ത്രണ്ടിലേക്ക് യോഗ്യത നേടാനാകും ആതിഥേയർ ശ്രമിക്കുക. ഇപ്പോഴത്തെ ഫോമിൽ ഒമാന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ടീമിെൻറ ബൗളിങ്, ഫീൽഡിങ്, ബാറ്റിങ് എന്നീ ഘടകങ്ങൾ അനുകൂലമാണ്. ചൊവ്വാഴ്ച അവധി ദിനമായതിനാൽ നാലായിരത്തിലധികം കാണികളുടെ അകമഴിഞ്ഞ പിന്തുണയും ഒമാന് അനുഗ്രഹമാകും.
മറുവശത്ത് ബംഗ്ലാദേശും കരുതിയാകും ഇന്നിറങ്ങുക. ഇന്ന് ഒമാനെ കീഴടക്കാൻ സാധിച്ചില്ലെങ്കിൽ ബംഗ്ലാദേശ് ടൂർണമെൻറിൽനിന്നും പുറത്താകും. അതിനാൽ പഴുതടച്ചായിരിക്കും ഇറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.