മുദൈബിയിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു, 22പേർക്ക് പരിക്ക്
text_fieldsമസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. 22പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ദാരുണാന്ത്യത്തിൽ കലാശിച്ചതെന്ന് അധികൃതതർ അറിയിച്ചു.
മരണപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നോ അപകടത്തിന്റെ മറ്റ് വിവരങ്ങളോ അറിവായിട്ടില്ല. ഏഴ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ഇബ്ര ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവരിൽ ഗുരുതരവുമായ പരിക്കേറ്റവരെ നിസ്‍വ, സൂർ, ഖൗല, യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റി എന്നിവയുൾപ്പെടെയുള്ള നൂതന പരിചരണ കേന്ദ്രങ്ങളിലേക്ക് പിന്നീട് മാറ്റും.
ഇത്തരം ദുരന്തങ്ങൾ തടയാൻ ഡ്രൈവർമാർ ജാഗ്രതയു ട്രാഫിക് നിയമങ്ങളും പാലിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു. ഹനമോടിക്കുന്നവരും ദീർഘദൂര യാത്ര നടത്തുന്നവരും സുരക്ഷക്ക് മുൻഗണന നൽകണമെന്ന് ആരോഗ്യ മന്ത്രാലയവും അഭ്യർഥിച്ചു. എല്ലാ പൗരന്മാരും താമസക്കാരും വാഹനമോടിക്കുമ്പോൾ, പ്രത്യേകിച്ച് ദീർഘദൂരങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.