ഒമാനിൽ ട്രക്കും ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒമ്പത് പേർക്ക് പരിക്ക്
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ചൊവ്വാഴ്ച പുലർച്ചെ ബിർകത്ത് അൽ മൗസിൽ ആണ് സംഭവം. അപകടത്തിൽപ്പെട്ടവർ ഏതുരാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽപ്പെട്ട ചിലരുടെ പരിക്കുകൾ സാരമുള്ളതാണ്. ചികിത്സക്കായി ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അടിയന്തര സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. അപകടത്തിൽപെട്ട വാഹനങ്ങൾക്ക് സാരമായ കേടുപാടുകളാണുള്ളത്.ബസിൽ യൂനിവേഴ്സിറ്റിയിലെ പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്‌കത്തിൽനിന്ന് 130 കിലോമീറ്റർ അകലെയാണ് ബിർകത്ത് അൽ മൗസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.