ഉപയോഗിച്ച ടയറുകളുടെ വിൽപന: വിദേശിക്ക് 3000 റിയാൽ പിഴ
text_fieldsമസ്കത്ത്: ഉപയോഗിച്ച ടയറുകൾ വിൽപന നടത്തിയ കേസിൽ വിദേശിക്ക് പിഴശിക്ഷ വിധിക്ക ുകയും കട അടച്ചിടാൻ ഉത്തരവിട്ടതുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. റു സ്താഖിലെ പ്രിലിമിനറി കോടതിയാണ് 3000 റിയാൽ പിഴയടക്കാൻ ശിക്ഷ വിധിച്ചത്. ഇതോടൊപ്പം കട ആറു മാസത്തേക്ക് അടച്ചിടുകയും വേണം.
കടയിൽനിന്ന് ഉപയോഗിച്ച ടയർ വിൽപന നടത്തിയെന്ന പരാതിയെ തുടർന്നാണ് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. അതോറിറ്റി ജീവനക്കാരൻ കടയിലെത്തി നടത്തിയ പരിശോധനയിൽ നിയമലംഘനം സ്ഥിരീകരിച്ചു. തീയതി തിരുത്തിയ നിരവധി ഉപയോഗിച്ച ടയറുകൾ ഇവിടെനിന്ന് പിടിച്ചെടുത്ത് നശിപ്പിക്കുകയും നിയമലംഘനത്തിന് കേസെടുക്കുകയുമായിരുന്നു. ഇബ്രയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയും അടുത്തിടെ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉപയോഗിച്ച ടയറുകൾ വിൽപന നടത്തിയ കേസിൽ നാലു പേർക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.