യു.എ.ഇ അംബാസഡർ അംഗീകാരപത്രം കൈമാറി
text_fieldsമസ്കത്ത്: ഒമാനിലേക്ക് പുതുതായി നിയമിതനായ യു.എ.ഇ അംബാസഡർ അംഗീകാരപത്രം കൈമാറി.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് അംബാസഡർ മുഹമ്മദ് നഖിറ അൽ ദഹേരിയാണ് അംഗീകാര പത്രങ്ങളുടെ പകർപ്പ് കൈമാറിയത്. ചുമതലകൾ നിർവഹിക്കുന്നതിലും ഒമാനും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും കഴിയട്ടെയെന്നും സയ്യിദ് ബദർ ആശംസിച്ചു.
ഗൾഫ് രാജ്യങ്ങൾക്കും യമനുമുള്ള യുനൈറ്റഡ് നാഷൻസ് എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷന്റെ (യുനസ്കോ) റീജനൽ പ്രതിനിധി ഡോ. സലാഹ് ഖാലിദ് സാക്കിയുടെ യോഗ്യത പത്രങ്ങളുടെ പകർപ്പും സയ്യിദ് ബദർ ഏറ്റുവാങ്ങി. ഒമാനും യുനെസ്കോയും തമ്മിൽ നിലവിലുള്ള സഹകരണത്തിന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.