യു.എ.ഇ സായുധസേന മേധാവി മസ്കത്തിൽ
text_fieldsഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് യു.എ.ഇ സായുധസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: യു.എ.ഇ സായുധസേന മേധാവി ലെഫ്. ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈത്തിയും പ്രതിനിധി സംഘവും ഹ്രസ്വസന്ദർശനത്തിനായി മസ്കത്തിലെത്തി.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരീഖ് അൽ സൈദ് ലെഫ്. ജനറൽ ഹമദ് അൽ റുമൈത്തിയുമായി ഓഫിസിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിനൊപ്പം പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
സുൽത്താൻ സായുധസേന മേധാവി വൈസ് അഡ്മിറൽ അബ്ദുല്ല ഖാമിസ് അൽ റൈസിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.