ഒമാൻ യു.എ.ഇ എക്സ്ചേഞ്ചിെൻറ 59ാമത് ശാഖ തുറന്നു
text_fieldsമസ്കത്ത്: മുൻനിര ധനവിനിമയ സ്ഥാപനമായ ഒമാൻ യു.എ.ഇ എക്സ്ചേഞ്ചിെൻറ 59ാമത് ശാഖ സലാല സൂഖിൽ തുറന്നു. ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ എം.പി ബോബൻ ഉദ്ഘാടനം നിർവഹിച്ചു. ഇൻസ്റ്റൻറ് മണി ട്രാൻസ്ഫർ, റിയൽ ടൈം അക്കൗണ്ട് ക്രെഡിറ്റ് ഫെസിലിറ്റി (ഫ്ലാഷ് റെമിറ്റ്), വിദേശ നാണയ കൈമാറ്റം തുടങ്ങി വിവിധ ധനകാര്യ സേവനങ്ങളും ഉൽപന്നങ്ങളും ആഴ്ചയിൽ എല്ലാ ദിവസവും പുതിയ ശാഖയിൽ ലഭ്യമാകും.
ഒമാനിൽ പ്രവർത്തനം വിപുലമാക്കുന്നതിന് ഒപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്ത് സൗകര്യപ്രദമായ വിധത്തിൽ സേവനം ലഭ്യമാക്കുന്നതിെൻറയും ഭാഗമായാണ് പുതിയ ശാഖയെന്ന് സി.ഇ.ഒ എം.പി ബോബൻ പറഞ്ഞു. 1995ലാണ് ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് പ്രവർത്തനമാരംഭിക്കുന്നത്. ലോകത്തിലെ എല്ലാ ഭാഗത്തേക്കും എളുപ്പത്തിലും സുരക്ഷിതമായും പണം കൈമാറ്റം ചെയ്യുന്നതിന് സഹായിക്കുന്ന ‘സ്വിഫ്റ്റ്’ കണക്ടിവിറ്റിയുള്ള ഒമാനിലെ ഏക ധനവിനിമയ സ്ഥാപനമാണ് ഒമാൻ യു.എ.ഇ എക്സ്ചേഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.