യു.ഡി.എഫ് സലാലയിൽ വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsസലാല: കെ.എം.സി.സിയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ചേർന്നു സലാലയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.
മ്യൂസിക് ഹാളിൽനടന്ന പരിപാടിയിൽ കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. ഈ വിജയം സന്തോഷം നൽകുന്നതാണെന്നും രാഹുൽ ഗാന്ധികൊണ്ട വെയിലും മഴയും മഞ്ഞുമാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഐ.ഒ.സി ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ, ജാബിർ ഷെരീഫ്, അനീഷ്, ശ്യാം മോഹൻ എന്നിവർ സംസാരിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മിന്നും വിജയത്തിനിടയിലും മതേതര കേരളത്തിന്റെ മുഖത്തവീണ കരിനിഴലാണ് വർഗീയ ശക്തികളുടെ കടന്നുവരവെന്നും യു.ഡി.എഫ് ഇതു വളരെ ഗൗരവത്തോടെ കാണണമെന്നും നേതാക്കൾ അഭിപ്രായപെട്ടു.
എല്ലാവരും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഐ.ഒ.സി പ്രസിഡന്റ് ഡോ നിഷ്താർ സ്വാഗതവും വി.സി. മുനീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.